മട്ടാഞ്ചേരി കൊട്ടാരം

PRATHAPA CHANDRAN|
കൊച്ചിരാജാക്കന്‍‌മാരുടെ ആസ്ഥാനമായിട്ടാണ് മട്ടാഞ്ചേരി കൊട്ടാരം പ്രസിദ്ധിയാര്‍ജ്ജിക്കുന്നത്. പോര്‍ച്ചുഗീസുകാരാണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്. അവര്‍ 1555-ല്‍ ഈ കൊട്ടാരം കൊച്ചി വാണിരുന്ന വീര കേരള വര്‍മ്മയ്ക്ക് സമ്മാനിച്ചു.

പിന്നീട് 1663 ല്‍ ഡച്ചുകാര്‍ പുതുക്കി പണിഞ്ഞതോടെ ഈ കൊട്ടാരത്തിന് ഡച്ച് പാലസ് എന്ന പേര് വീണു. നാലു കെട്ടായാണ് ഈ കൊട്ടാരം നീര്‍മ്മിച്ചിരിക്കുന്നത്. നടുത്തളത്തില്‍ രാജ വംശത്തിന്‍റെ കുല ദേവതയെ കുടിയിരുത്തിയിരിക്കുന്നു.

ഈ കൊട്ടാരം ചുവര്‍ ചിത്രങ്ങളുടെ കലവറയാണ്. രാജവംശത്തിലെ പ്രമുഖര്‍, പുരാണങ്ങള്‍ തുടങ്ങിയവയാണ് ചുവര്‍ ചിത്രത്തിന്‍റെ പ്രമേയങ്ങള്‍. ചിത്രങ്ങള്‍ കൂടാതെ രാജഭരണ കാലത്തെ ആയുധങ്ങളും ഗൃഹോപകരണങ്ങളും പഴമയെ സ്നേഹിക്കുന്നവരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

യാത്ര

മട്ടാഞ്ചേരി കൊട്ടാരത്തിലേക്ക് യാത്ര വളരെ എളുപ്പമാണ്. എറണാകുളം നഗരത്തില്‍ നിന്ന് വെറും 10 കിലോമീറ്റര്‍ അകലെയാണിത്. ഇവിടേക്ക് ബസ് സര്‍‌വീസുകള്‍ കൂടാതെ ബോട്ട് സര്‍‌വീസുകളും സുലഭമാണ്.

കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തിലേക്ക് ഇവിടെ നിന്ന് വെറും 30 കിലോ മീറ്റര്‍ മാത്രമാണ് ദൂരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :