വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തണം:പ്രതിഭ

ന്യൂഡല്‍‌ഹി| WEBDUNIA|
രാജ്യത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ പറഞ്ഞു. ലോക സാക്ഷരത ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ ശനിയാഴ്‌ച സംസാരിക്കുകയായിരുന്നു അവര്‍.

വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ രാജ്യത്ത് ലിംഗപരമായ അസമത്വം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിഭ ഇതു പറഞ്ഞത്.

ഗ്രാമീണ പ്രദേശങ്ങളില്‍ സ്‌ത്രീകളുടെ വിദ്യാഭ്യാസ നിരക്ക് വളരെ കുറവാണ്. വിദ്യാഭ്യാസം സ്‌ത്രീകള്‍ക്ക് സ്വയം പര്യാപ്തത നല്‍കുന്നു. വിദ്യാഭ്യാസമുള്ള വനിതകള്‍ ഉള്ള പ്രദേശങ്ങളില്‍ ശിശുമരണ നിരക്ക് വളരെ കുറവാണ്. അതു പോലെ ഉയര്‍ന്ന ജീവിത നിലവാരവും ഇവര്‍ക്കുണ്ട്. വിദ്യാഭ്യാസമുള്ള വനിതകള്‍ അവരുടെ പെണ്‍‌മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്നു. ഇത് ലിംഗപരമായ അസമത്വം ഇല്ലാതാക്കുകയും ചെയ്യുന്നു പ്രതിഭ പാട്ടീല്‍ പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :