താജ്, പ്രണയത്തിന്‍റെ പര്യായം

WD
താജ്, പെണ്ണിനെ പോലെയാണ്. അവള്‍ പല നേരത്ത് പലതാണ്...യമുനയുടെ തീരത്ത് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ തപ്ത നിശ്വാസങ്ങള്‍ ഏറ്റുവാങ്ങി മുംതാസിനു പകര്‍ന്ന് നല്‍കുന്ന ഇവള്‍ ചന്ദ്രികയില്‍ രത്നം പോലെ മിന്നും...പ്രഭാത സൂര്യന്‍റെ പ്രഭയില്‍ ഇവള്‍ക്ക് പിങ്ക് നിറമായിരിക്കും...വൈകുന്നേരമാവുമ്പോഴേക്കും പാല്‍ പോലെ വെളുത്ത നിറത്തിലും.

ഇന്ത്യ എന്ന പേരിനോട് വിനോദ സ്ഞ്ചാരികള്‍ കൂട്ടിച്ചേര്‍ത്തു വായിക്കുന്ന പേരാണ് താജ് മഹലിന്‍റേത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലാണ് താജ് സ്ഥിതിചെയ്യുന്നത്. ഏഴ് ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ ഒന്നായ താജ് എന്നും സൌന്ദര്യാരാധകര്‍ക്ക് കാഴ്ച വിരുന്നൊരുക്കുന്നു.

അഞ്ചാമത്തെ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്‍റെ പ്രിയ പത്നി മുംതാസ് മഹലിന്‍റെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ച മനോഹരമായ വെണ്ണക്കല്‍ സമുച്ചയമാണ് താജ് മഹല്‍. താജിന്‍റെ നിര്‍മ്മാണത്തിനു പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട മനുഷ്യപ്രയത്നത്തിന്‍റെ കഥകളും ഉണ്ട്.

നിര്‍മ്മാണ വിദഗ്ധരായ ആളുകളുടെ കീഴില്‍ 20,000 തൊഴിലാളികള്‍ 22 വര്‍ഷം കഠിന പ്രയത്നം ചെയ്താണ് താജ് മഹല്‍ എന്ന ഷാജഹാന്‍റെ സ്വപ്നം സാക്ഷാത്കരിച്ചത്. 1648 ലാണ് താജിന്‍റെ പണി പൂര്‍ത്തിയായത്.

താജ് ഭാരതത്തിന്‍റെ സംസ്കാരവുമായി യോജിച്ച് ഒഴുകുന്ന യമുനാ നദിയുടെ കരയിലാണെന്ന പ്രത്യേകത കൂടിയുണ്ട്. നിര്‍മ്മാണ ചാതുര്യം കൊണ്ടും രൂപഭംഗി കൊണ്ടും ഇത്രയും മനോഹരമായ മറ്റൊരു മന്ദിരം ലോകത്തിലില്ല എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

PTI
ആഗ്ര ടൌണില്‍ നിന്ന് ഉത്തര്‍പ്രദേശിന്‍റെ എല്ലാ ഭാഗത്തേക്കും റോഡ് മാര്‍ഗ്ഗവും റയില്‍ മാര്‍ഗ്ഗവും എത്തിച്ചേരാം. ആഗ്രയില്‍ തന്നെ വിമാനത്താവളവും ഉണ്ട്. ഒരേ സമയം ടൌണിന്‍റെ സൌകര്യവും ഗ്രാമത്തിന്‍റെ ഭംഗിയും ആഗ്രയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അനുഭവിക്കാന്‍ കഴിയും.



PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :