മധ്യപ്രദേശിലെ ക്ഷേത്രസമുച്ചയമാണ് ഖജുരാഹോ. എ.ഡി. 950-1050 കാലത്ത് നിര്‍മ്മിച്ചതെന്ന് കരുതുന്ന 85 ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. ചന്ദേലാ രാജവംശക്കാര്‍ പണികഴിപ്പിച്ച ഈ ക്ഷേത്രങ്ങളിലെ 12 എണ്ണം വളരെ പ്രശസ്തങ്ങളാണ്.
33 മീറ്റര്‍ നീളവും 18 മീറ്റര്‍ വീതയും 35 മീറ്റര്‍ ഉയരവുമുള്ള കാണ്ഡരീയ മഹാക്ഷേത്രമാണ് ഏറ്റവും പ്രശസ്തം. ക്ഷേത്രങ്ങള്‍ പോലെതന്നെ പ്രശസ്തമാണ് ഇവിടത്തെ നൃത്തോത്സവവും.
ഖജുര്‍ വൃക്ഷങ്ങള്‍ ധാരാളമുള്ളതുകൊണ്ടാണ് ഈ പ്രദേശത്തിന് ഖജുരാഹോ എന്ന് പേരു ലഭിച്ചത്. ക്ഷേത്രത്തിനുള്ളിലെ രതിചിത്രങ്ങള്‍ ലോകപ്രശസ്തമാണ്.
നൂറ്റാണ്ടുകള്‍ മുന്പ് ഇവിടെ നിലനിന്നിരുന്ന ജനജീവിതം, ജനതയുടെ മനോനില, മതവിശ്വാസം എന്നിവയെ കൃത്യമായി ചിത്രീകരിക്കുന്നവയാണ് ഈ ചിത്രങ്ങള്‍. ശിവന്‍, ജഗദംബ, വിഷ്ണു എന്നീ ദേവന്മാരുടെതാണ് അന്പലങ്ങള്‍.
WD
WD
ക്ഷേത്രസമുച്ചയങ്ങള്‍
ക്ഷേത്രങ്ങള്‍ ദിക്കനുസരിച്ച് കിഴക്കേ സമുച്ചയം, പടിഞ്ഞാറേ സമുച്ചയം തെക്കേ സമുച്ചയം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.പടിഞ്ഞാറെ സമുച്ചയത്തില്‍ ലക്സ്മീ, വരാഹം, ലക്സ്മണന്‍, കണ്ഡരിയ മഹാദേവന്‍, മാഗദേവന്‍, ദേവി ജഗദംബ, ചിത്രഗുപ്തന്‍, പാര്‍വതി, വിശ്വനാഥന്‍, മാതംഗേശ്വരന്‍ എന്നിവരുടെ വിഗ്രഹങ്ങളാണ്.
കിഴക്കേ സമുച്ചയത്തില്‍ പാര്‍ശ്വനാഥന്‍, ശാന്തിനാഥന്‍, ഗന്തായ്, ജാമാരി, വാമനന്‍, ബ്രഹ്മാവ്, ഹനുമാന്‍ എന്നിവരുടെ ക്ഷേത്രങ്ങളാണുള്ളത്. തെക്കേ സുച്ചയം ദുലദേവനും ചതുര്‍ഭുജനും അടക്കിവാഴുന്നു.
ക്ഷേത്രമാഹാത്മ്യം ഉദ്ഘോഷിക്കാനാണ് എല്ലാ വസന്തനാളിലും ഖജുരാഹോ നൃത്തോത്സവം നടത്തുന്നത്. പ്രകൃതി പൂവാട വാരിച്ചുറ്റി.നില്‍ക്കുന്ന മനോഹര ദിനങ്ങളിലാണ് .
നൃത്തോത്സവത്തോടനുബന്ധിച്ച് സെമിനാറുകളും പ്രഭാഷണ പരന്പരകളും ശില്പശാലകളും സംഘടിപ്പിക്കാറുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുമുള്ള കലാസ്വാദകര്‍ക്ക് ഭാരതീയ സംഗീത നൃത്തപാരന്പര്യത്തിന്‍റെ മഹത്വം പകര്‍ന്നു നല്‍കുകയാണ് ഇവയുടെ ഉദ്ദേശം.