തിരുവനന്തപുരത്തെ ആകര്‍ഷണങ്ങള്‍

WEBDUNIA|
പത്മനാഭസ്വാമി ക്ഷേത്രം
കേരള-തമിഴ് വാസ്തുകലയുടെ സംഗമമാണ് ഈ മഹാവിഷ്ണു ക്ഷേത്രം. ആയിരം തലയുള്ള അനന്തസര്‍പ്പത്തിനു മുകളില്‍ ശയനം ചെയ്യുന്ന വിഷ്ണുവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

കുതിരമാളിക പാലസ് മ്യൂസിയം
കവിയും സംഗീതജ്ഞനും സാമൂഹ്യപരിഷ്കര്‍ത്താവുമായിരുന്ന സ്വാതിതിരുനാള്‍ മഹാരാജാവിനാല്‍ സ്ഥാപിക്കപ്പെട്ടതാണിത്. ഇവിടെ അപൂര്‍വ്വങ്ങളായ ചിത്രങ്ങളും തിരുവിതാംകൂര്‍ രാജവംശം ഉപയോഗിച്ചിരുന്ന വസ്തുവകകളും പ്രദര്‍ശിപ്പിക്കുന്നു.

മൃഗശാല
നഗരമദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന പച്ചത്തുരുത്തിലുള്ള ഈ മൃഗശാല കണ്ണിനും കാതിനും കുളിരേകുന്നതാണ്,

ശ്രീചിത്രാ ആര്‍ട്ട് ഗാലറി
വിദേശങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും രാജാരവിവര്‍മ്മയുടെ അപൂര്‍വ്വശേഖരവും ഇവിടെ പ്രദര്‍ശിപ്പിക്കുന്നു.

നാപിയര്‍ മ്യൂസിയം
പുരാവസ്തു പ്രാധാന്യമുള്ള ശില്പങ്ങളും മറ്റു ശേഖരങ്ങളും ഇവിടെ പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :