അപൂര്‍വതയുടെ കോയിക്കല്‍ കൊട്ടാരം

Kottaram
FILEFILE
നാലുകെട്ടും നടുമുറ്റവും ഗതകാല കഥകള്‍ പറയുന്ന കോയിക്കല്‍ കൊട്ടാരം പഴമയെ അറിയാനാഗ്രഹിക്കുന്നവര്‍ സന്ദര്‍ശിക്കേണ്ട ഇടമാണ്. വേണാട് രാജവംശത്തിലെ ഉമയമ്മ റാണിക്കായി പണികഴിപ്പിച്ച കൊട്ടാരമാണ് കോയിക്കല്‍.

ഇന്ന് കോയിക്കല്‍ കൊട്ടാരം ഒരു മ്യൂസിയമാണ്. തദ്ദേശ കലാ രൂപങ്ങളുടെ മാതൃകകള്‍,ഉപകരണങ്ങള്‍, നാണയങ്ങള്‍ എന്നിവയുടെ ഒരു അമൂല്യ കലവറയാണ് ഈ കൊട്ടാരം. പുരാവസ്തു വകുപ്പിന്‍റെ കീഴില്‍ 1992ലാണ് ഇവിടെ മ്യൂസിയം പ്രവര്‍ത്തന മാരംഭിക്കുന്നത്.

രാമകഥാ കഥനത്തിന് ഉപയോഗിച്ചിരുന്ന അപൂര്‍വ്വ വാദ്യോപകരണം, തടിയില്‍ പണിത സാരംഗി എന്നിവ ഇവിടുത്തെ പ്രധാന കാഴ്ചകളാണ്. കൂടാതെ, പഴയകാലത്തെ ചെമ്പ്, പിത്തള പാത്രങ്ങള്‍‍, വീട്ടുപകരങ്ങള്‍ എന്നിവയും ഈ പഴമയുടെ കലവറയ്ക്ക് മാറ്റു കൂട്ടുന്നു.

യേശുക്രിസ്തുവിന് സമര്‍പ്പിച്ചതെന്ന് കരുതുന്ന വെനീഷ്യന്‍ നാണയം ഇവിടുത്തെ നാണയ ശേഖരത്തിന്‍റെ കൌതുകം വര്‍ദ്ധിപ്പിക്കുന്നു. പഴമയുടെ കഥപറയുന്ന നാണയ ശേഖരങ്ങളില്‍ റോമന്‍ നാണയങ്ങളുടെ അപൂര്‍വ ശേഖരം തന്നെയാണ് നിങ്ങളെ കാത്തിരിക്കുന്നത്.

WEBDUNIA|
തിരുവനന്തപുരത്തു നിന്ന് 18 കിലോമീറ്റര്‍ അകലെ നെടുമങ്ങാട്ടാണ് കോയിക്കല്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :