1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഓസ്കാര്‍

ജാസന്‍ റേറ്റ് മാന്‍

ജാസന്‍ റേറ്റ് മാന്‍ അക്കാഡമി അവാര്‍ഡ് ഓസ്കാര്‍ ഓസ്കര്‍ 2008 സിനിമ ഹോളിവുഡ് നാമനിര്‍ദ്ദേശം നോമിനേഷന്‍
WDWD

ജൂനോ എന്ന സിനിമയുടെ പേരില്‍ ആദ്യമായാണ് ജാസന്‍ റേറ്റ് മാന് അക്കാഡമി അവാര്‍ഡിനുള്ള സംവിധായകനുള്ള നാമനിര്‍ദ്ദേശം ലഭിക്കുന്നത്.

മുപ്പത് കാരനായ റേറ്റ് മാന്‍ കാനഡക്കാരനാണ്. നടന്‍, എഴുത്തുകാരന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന അദ്ദേഹം താങ്ക് യൌ ഫോര്‍ സ്മോക്കിംഗ്, ജൂനോ എന്നീ ചിത്രങ്ങളുടെ പേരിലാണ് ഏറെ പ്രസിദ്ധനായത്.

ഗര്‍ഭിണിയാവുന്ന പതിനാറുകാരിയായ ജൂനോ എന്ന പൊട്ടിത്തെറിച്ച പെണ്‍കുട്ടിയുടെ കഥയാണ് റേറ്റ്മാന്‍ ജൂനോയില്‍ അവതരിപ്പിക്കുന്നത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞയുടന്‍ കുട്ടിയെ ദത്തെടുക്കാന്‍ നല്‍കാന്‍ ജൂനോ തീരുമാനിക്കുന്നു. ഗര്‍ഭം വളര്‍ന്നതോടുകൂടി ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന മാതാപിതാക്കളോടൊപ്പം (മാര്‍ക്കും വെനേസയും) ജൂനോ താമസിക്കുന്നു. മാര്‍ക്കിനോട് ഈ പെണ്‍കുട്ടിക്ക് ഉണ്ടാവുന്ന ഇഷ്ടം എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നു.

മൈക്കിള്‍ ലീയാണ് റേറ്റ് മാന്‍റെ ഭാര്യ. ഹാര്‍വാര്‍ഡില്‍ നിന്ന് ഇംഗ്ലീഷ് രചനയില്‍ ബിരുദം നേടിയ റേറ്റ്മാന്‍ ഭാര്യയോടൊപ്പം കണ്‍സന്‍റ് എന്ന കോമഡി ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

2005 ലെ താങ്ക് യു ഫോര്‍ സ്മോക്കിംഗ് ആയിരുന്നു റേറ്റ്മാന്‍റെ ആദ്യ കഥാചിത്രം. 2007 ലെ ടൊറന്‍റോ ഫിലിം ഫെസ്റ്റിവലിലാണ് ജൂനോ ആദ്യം റിലീസ് ചെയ്തത്. വലിയൊരു ഹോക്കി ഭ്രാന്തനാണ് റേറ്റ്മാന്‍.
About Writer
WEBDUNIA