സഹകരണ ബാങ്കില്‍ അവസരം
|
ജൂനിയര്‍ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, സെക്രട്ടറി/അസി.സെക്രട്ടറി/ചീഫ് അക്കൗണ്ടന്‍റ്/ബ്രാഞ്ച് മാനേജര്‍ /അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ എന്നീ തസ്‌തികകളിലാണ് നിയമനം. വിജ്ഞാപന തീയതി: 1-11-2008. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 1-12-2008 വൈകുന്നേരം 5.00 മണി
നിയമന രീതി: നേരിട്ടുള്ള നിയമനം. പരീക്ഷാ ബോര്‍ഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം. ബന്ധപ്പെട്ട സഹകരണ സംഘങ്ങള്‍/ബാങ്കുകളായിക്കും നിയമന അധികാരി.
കാറ്റഗറി 1/2008
തസ്‌തിക: സെക്രട്ടറി/അസി.സെക്രട്ടറി/ചീഫ് അക്കൗണ്ടന്‍റ്/ബ്രാഞ്ച് മാനേജര്‍/അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍
യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്‍റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച്.ഡി.സി ആന്‍ഡ് ബി.എം അല്ലെങ്കില്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്‍റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച്.ഡി.സി.എം. അല്ലെങ്കില്‍ സബോര്‍ഡിനേറ്റ് പേഴ്സനല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍) അല്ലെങ്കില്‍ സഹകരണം ഐച്ഛിക വിഷയമായി എടുത്ത ബികോം ബിരുദം അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിഎസ്‌സി സഹകരണം ആന്‍ഡ് ബാങ്കിങ് ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
കാറ്റഗറി 2/2008
ജൂനിയര്‍ ക്ലാര്‍ക്ക്
യോഗ്യത: എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യതയും സബോര്‍ഡിനേറ്റ് പേഴ്സനല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍) അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കാറ്റഗറി 1/2008 ല്‍ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
കാറ്റഗറി 3/2008
ടൈപ്പിസ്റ്റ്
യോഗ്യത: 1. എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യതയും. 2. ടൈപ്പ് റൈറ്റിങ് (ലോവര്‍) അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും
പ്രായം: 1-4-2008 ല്‍ 18 വയസ് തികഞ്ഞിരിക്കണം. എന്നാല്‍ 37 വയസ് തികയരുത്. പട്ടികജാതി /വര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗത്തിനും വിമുക്‌ത ഭടന്‍മാര്‍ക്കും മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവനുവദിക്കും. ഇന്‍റര്‍വ്യൂവിന് അഞ്ചു മാര്‍ക്ക് ജില്ലാതല വെയിറ്റേജായി നല്‍കും.
അപേക്ഷാഫോമില്‍ സ്വന്തം ജില്ല വ്യക്‌തമാക്കണം. ഇന്‍റര്‍വ്യൂ സമയത്തു ബന്ധപ്പെട്ട അധികാരികളില്‍നിന്നു ലഭിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒന്നില്‍ കൂടുതല്‍ സംഘങ്ങളിലേക്കും തസ്‌തികകളിലേക്കും അപേക്ഷിക്കാം.
അപേക്ഷാഫീസ്: ജനറല്‍, മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കു 150 രൂപ. ഇവര്‍ ഒന്നിലധികം സംഘം/ബാങ്കുകളിലെ തസ്‌തികകളിലേക്ക് അപേക്ഷിക്കുകയാണെങ്കില്‍ 150 രൂപയ്ക്കു പുറമെ അധികമായി അപേക്ഷിക്കുന്ന ഓരോ തസ്‌തികയ്ക്കും 50 രൂപ വീതം വേറെയും നല്‍കണം.
പട്ടികജാതി/വര്‍ഗക്കാര്‍ക്കു ഫീസ് 50 രൂപ മതി. ഇവര്‍ ഒന്നിലധികം സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുകയാണെങ്കില്‍ 50 രൂപയ്ക്കു പുറമെ അധികമായി അപേക്ഷിക്കുന്ന ഓരോ തസ്‌തിക/സംഘത്തിനും 50 രൂപ വീതം വേറെയും അടയയ്ക്കണം. ഒന്നില്‍ കൂടുതല്‍ തസ്‌തിക /സംഘത്തിലേക്കും അപേക്ഷിക്കുന്നുണ്ടെങ്കിലും ഒരു അപേക്ഷാഫോമും ഒരു ഡിമാന്‍ഡ് ഡ്രാഫ്റ്റും മതി.
സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് സെക്രട്ടറിയുടെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന വിധത്തില്‍ ക്രോസ് ചെയ്‌ത അക്കൗണ്ട് പേയി ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസ് അടയ്ക്കുക.
നിശ്ചിത അപേക്ഷാഫോമിന്‍റെ ഫോട്ടോകോപ്പി ഉപയോഗിക്കുക. പൂരിപ്പിച്ച അപേക്ഷയോടൊപ്പം,വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവയും വിമുക്‌തഭടന്‍, വികലാംഗര്‍ എന്നിവര്‍ അക്കാര്യവും തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പുകള്‍ സ്വയം സാക്‍ഷ്യപ്പെടുത്തി അയയ്ക്കണം.
ഒഴിവുള്ള സംഘങ്ങള്‍ /ബാങ്കുകളിലും സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്‍റെ www.csebkerala.org എന്ന വെബ്സൈറ്റിലും അപേക്ഷാഫോം മാതൃക ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം.
വിലാസം: സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ബില്‍ഡിങ് , ഓവര്‍ബ്രിഡ്ജ്, തിരുവനന്തപുരം-1
