1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

യൂണിയന്‍ ബാങ്കില്‍ സബ്‌ സ്റ്റാഫ്‌

യൂണിയന് ബാങ്ക് സബ് സ്റ്റാഫ് കേരളം നിയമനം
PROPRO
യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ കേരളത്തിലുള്ള ശാഖകളില്‍ നിലവിലുള്ള ഒഴിവുകളിലേക്കും ഉടനെ ആരംഭിക്കുന്ന ശാഖകളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും സബ്‌-സ്റ്റാഫ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എട്ടാം ക്ലാസ്‌ പാസായിരിക്കണം. എന്നാല്‍ പ്ലസ്‌ടു/പന്ത്രണ്ടാം ക്ലാസ്‌/പ്രീഡിഗ്രി പാസായിരിക്കരുത്‌. (പ്ലസ്‌ടു/പന്ത്രണ്ടാം ക്ലാസ്‌/പ്രീഡിഗ്രി പാസായവരും അതില്‍ക്കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരും ഈ തസ്‌തികയില്‍ നിയമിക്കപ്പെടുവാന്‍ അര്‍ഹരല്ല). പ്രായം: 01-10-2008-ല്‍ 18-25 വയസ്സ്‌.

പട്ടികവര്‍ഗക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സി.ക്ക്‌ മൂന്നും വികലാംഗര്‍ക്ക്‌ പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ്‌ അനുവദിക്കും. ബൈപ്പാര്‍ട്ടൈറ്റ്‌ സെറ്റില്‍മെന്‍റ് പ്രകാരമുള്ള ശമ്പളവും (നിലവില്‍ Rs.4060-7560 സെ്‌കയില്‍) മറ്റ്‌ ആനുകൂല്യങ്ങളും ലഭിക്കും.

വെള്ളക്കടലാസില്‍ തയ്യാറാക്കി സ്വന്തം കൈപ്പടയിലെഴുതിയ അപേക്ഷകള്‍, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം ഒക്ടോബര്‍ 18-നകം സാധാരണ തപാലില്‍ അയയ്‌ക്കണം.

വിലാസം: Chief Manager, Union Bank of India, Nodal Regional Office, Union Bank Bhavan, PB No. 3667, M.G.Road, Ernakulam, Kochi682 035.