1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

ബഹറിനില്‍ അവസരം

ബഹറിന് അവസരം തൊഴില് ജോലി
PROPRO
ബഹറിന്‍ ആസ്ഥാനമായ ഫുഡ്‌ ട്രേഡിങ്‌ കമ്പനിയില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്‌. ഗള്‍ഫ് നാടുകളില്‍ രണ്ടു വര്‍ഷം പരിചയമുള്ള മതിയായ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ബ്രാന്‍ഡ്‌ മാനേജേഴ്സ്‌. യോഗ്യത : എം.ബി.എ./ തത്തുല്യം. സൂപ്പര്‍മാര്‍ക്കറ്റ്‌ സൂപ്പര്‍വൈസര്‍ - ഡിഗ്രി. കാറ്ററിങ്‌ സെയില്‍സ്മാന്‍ - ഡിഗ്രി / തത്തുല്യം. വാലിഡ്‌ ഡ്രൈവിങ്‌ ലൈസന്‍സും. മെര്‍ക്കഡൈസിങ്‌ സൂപ്പര്‍വൈസേഴ്സ്‌/മാനേജര്‍ റെസ്റ്റോറന്‍റ്‌/സെയില്‍സ്‌ എക്സിക്യൂട്ടീവ്‌ - ഡിഗ്രി / തത്തുല്യം.

വാന്‍ സെയില്‍സ്‌ മാന്‍ /മെര്‍ക്കഡൈസേഴ്സ്‌ - എസ്‌.എസ്‌.എല്‍.സി. എല്ലാ തസ്തികകള്‍ക്കും രണ്ടുവര്‍ഷത്തില്‍ കുറയാത്ത ഗള്‍ഫ്‌ പരിചയം ഉണ്ടാവണം. ഹോം ഡെലിവറി ബോയ്ക്ക്‌ ബഹറിന്‍ പരിചയം വേണം. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്‌, പാസ്പോര്‍ട്ട്‌ വലിപ്പത്തിലെ ഫോട്ടോ സഹിതം അപേക്ഷിക്കുക.

വിലാസം : ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍, നോര്‍ക്കാ - റൂ‌ട്ട്‌സ്‌, സെന്‍റര്‍ പ്ലാസ, വഴുതക്കാട്‌, തിരുവനന്തപുരം - 695014 വിലാസത്തില്‍ ഒക്ടോബര്‍ 14 -നകം അപേക്ഷിക്കണം. തസ്തിക, യോഗ്യത, പ്രവൃത്തിപരിചയം, ശമ്പളം തുടങ്ങിയ വിവരങ്ങള്‍ www,norkaroots.net ല്‍ ലഭിക്കും. (ഫോണ്‍ : 0471 - 2332416).