1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

ഒമാനില്‍ അവസരം

ഒമാന്‍ ഡോക്ടര്‍ അവസരം ഒ.ഡി.ഇ.പി.സി അപേക്ഷ
സുല്‍ത്താനേറ്റ്‌ ഓഫ്‌ ഒമാനിലെ പ്രമുഖ പോളീ ക്ലിനിക്കില്‍ വിവിധ വിഭാഗങ്ങളിലായി ഡോക്ടര്‍മാരെ ആവശ്യമുണ്ട്. യോഗ്യരായവര്‍ക്ക് ഒ.ഡി.ഇ.പി.സി. വഴി അപേക്ഷിക്കാം.

ഗൈനക്കോളജി (സ്ത്രീ), പീഡിയാട്രിക്സ്‌, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോഡോണ്ടിക്സ്‌, ജനറല്‍ സര്‍ജറി,ഡെര്‍മറ്റോളജി (സ്ത്രീ), റേഡിയോളജി വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. യോഗ്യത: എം.ഡി./എം.എസ്‌./ഡി.എന്‍.ബി./ഡിപ്ലോമ. ബിരുദാനന്തര ബിരുദത്തിനു ശേഷം മൂന്ന്‌-അഞ്ച്‌ വര്‍ഷ പരിചയം വേണം.

മെഡിക്കല്‍ ഓഫീസര്‍ തസ്തികയ്ക്ക്‌ എം.ബി.ബി.എസ്‌. ഡിഗ്രിക്ക്‌ ശേഷം ഐ.സി.യു./സി.സി.യു./കാഷ്വാലിറ്റിയില്‍ പ്രവൃത്തി പരിചയമാണ്‌ യോഗ്യത. വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഫോട്ടോയും സഹിതം അപേക്ഷിക്കണം.

വിലാസം: ചെയര്‍മാന്‍ ആന്‍റ് മാനേജിങ്‌ ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി. ലിമിറ്റഡ്‌, അമ്പലത്തുമുക്ക്‌, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം 695 035 വിലാസത്തില്‍ ജനുവരി ഒന്‍പതിനകം ലഭിക്കണം.
About Writer
M. RAJU