1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

എസ്.ബി.ഐയില്‍ 3500 ഒഴിവുകള്‍

എസ്.ബി.ഐ ഒഴിവ് അവസരം അപേക്ഷ
PROPRO
സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പ്രൊബേഷനറി ഓഫിസര്‍ തസ്‌തികയിലെ 3500 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അവസാന തീയതി ഓഗസ്റ്റ്‌ 16. പരസ്യ നമ്പര്‍: CRPD/PO/2008-09/04

ആകെ ഒഴിവുകളില്‍ ജനറല്‍- 1768, എസ്.സി- 525, എസ്.ടി-262, ഒ.ബി.സി- 945 എന്നിങ്ങനെ സംവരണം ചെയ്തിരിക്കുന്നു. വികലാംഗര്‍ക്ക്‌ 105 ഒഴിവുകള്‍ (OH 53, VH-52) സംവരണം ചെയ്‌തിരിക്കുന്നു. ശമ്പളം: 10000-18240 രൂപ. വിദ്യാഭ്യാസ യോഗ്യത: 2008 ജൂലൈ ഒന്ന്‌ അടിസ്ഥാനമാക്കി കണക്കാക്കും.

കുറഞ്ഞത്‌ 60% മാര്‍ക്കോടെ പന്ത്രണ്ടാംക്ലാസും കുറഞ്ഞത്‌ 55 % മാര്‍ക്കോടെ ബിരുദം/പിജിയുമാണു യോഗ്യത.(പട്ടികവിഭാഗം/വികലാംഗര്‍ക്ക്‌ 5% മാര്‍ക്കിളവു ലഭിക്കും.)കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം (പ്രമുഖ ഇന്‍സ്റ്റിട്യൂട്ടുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌ അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ്‌/ഡിഗ്രി തലത്തില്‍ കംപ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം)

പ്രായം: 01-07-2008 ല്‍ 21 - 30. ഉയര്‍ന്ന പ്രായത്തില്‍ പട്ടികവിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒബിസിക്കു മൂന്നും വികലാംഗര്‍ക്കു (മ്പണ്ണ/ര്‍ണ്ണ) 10 വര്‍ഷവും(പട്ടികവിഭാഗം- 15, ഒബിസി -13) ഇളവ്‌ ലഭിക്കും. വിമുക്‌തഭടന്‍മാര്‍ക്കും ഇളവുണ്ട്‌.

തിരഞ്ഞെടുപ്പ്‌: പ്രിലിമിനറിയും മെയിനും ഉള്‍പ്പെടുന്ന എഴുത്തുപരീക്ഷയുണ്ട്‌. പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ 12 നും മെയിന്‍ നവംബര്‍ 30 നും നടക്കും. പരീക്ഷയുടെ സിലബസ്‌ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. എഴുത്തുപരീക്ഷയ്ക്കു ശേഷം സംഘചര്‍ച്ചയും അഭിമുഖവും നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു രണ്ടു വര്‍ഷം പ്രൊബേഷനുണ്ടാകും.
കൊച്ചി( സെന്‍റര്‍ കോഡ്‌ നമ്പര്‍:86), കോട്ടയം( സെന്‍റര്‍ കോഡ്‌ നമ്പര്‍:87), കോഴിക്കോട്‌(സെന്‍റര്‍ കോഡ്‌ നമ്പര്‍:88), തിരുവനന്തപുരം( സെന്‍റര്‍ കോഡ്‌ നമ്പര്‍:89) എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്‌. കേരളത്തിനടുത്ത പരീക്ഷാകേന്ദ്രങ്ങള്‍- (സെന്‍റര്‍ കോഡ്‌ നമ്പര്‍: കോയമ്പത്തൂര്‍ (40),ചെന്നൈ(39), മൈസൂര്‍(19),ബാംഗൂര്‍(16),മധുര(41), തിരുച്ചിറപ്പള്ളി(43).

തെരഞ്ഞെടുക്കുന്ന പരീക്ഷാ കേന്ദ്രത്തിന്‍റെ പേരും കോഡ്‌ നമ്പറും (ബ്രാക്കറ്റില്‍ നല്‍കിയിട്ടുള്ളത്‌) അപേക്ഷയില്‍ വ്യക്‌തമാക്കണം.
സംവരണാനുകൂല്യമുള്ളവര്‍ സംഘചര്‍ച്ച/അഭിമുഖത്തിനു ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പ്‌ നല്‍കണം. പട്ടികവിഭാഗം, വികലാംഗര്‍, വിമുക്‌തഭടന്‍, ഒബിസി എന്നിവരുടെ ഇളവുകള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ വിജ്ഞാപനത്തിലുണ്ട്‌.

അന്ധര്‍ക്കും കാഴ്ചക്കുറവുള്ളവര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി പരീക്ഷയെഴുതാന്‍ സഹായിയെ നിയോഗിക്കാം. പട്ടികജാതി/വര്‍ഗം/ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക്‌ പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ്ങിനു സൗകര്യമുണ്ട്‌. മേല്‍പറഞ്ഞവ സംബന്ധിച്ച വിവരങ്ങള്‍ മനസിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

എസ്ബിഐയിലെ പ്രൊബേഷനറി ഓഫിസര്‍ തസ്‌തികയിലേക്ക്‌ ഇതിനു മുന്‍പു മൂന്നു തവണ എഴുത്തുപരീക്ഷ എഴുതിയ ജനറല്‍ വിഭാഗക്കാരായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. പട്ടികവിഭാഗം, ഒബിസിക്കാര്‍ക്ക്‌ ഈ വ്യവസ്ഥ ബാധകമല്ല.

അപേക്ഷാഫീസ്‌: 250 രൂപ. പട്ടികജാതി/വര്‍ഗം/വികലാംഗര്‍ക്കു തപാല്‍ച്ചെലവായ 50 രൂപ മതി. ഓണ്‍ലൈന്‍ റജിസ്ട്രേഷനു മുന്‍പായി കോര്‍ ബാങ്കിങ്‌ (സിബിഎസ്‌ ) സൗകര്യമുള്ള ഏതെങ്കിലും എസ്ബിഐ ശാഖകളിലൂടെ അപേക്ഷാഫീസ്‌ അടയ്ക്കണം. ഫീസ്‌ അടച്ച ശേഷം ലഭിക്കുന്ന രസീതില്‍ ജേണല്‍ നമ്പര്‍( 7 -10 അക്കം), ബ്രാഞ്ചിന്‍റെ പേര്‌, ബ്രാഞ്ച്‌ കോഡ്‌ നമ്പര്‍, ഡിപ്പോസിറ്റ്‌ തീയതി എന്നിവ ഉറപ്പു വരുത്തണം.

അപേക്ഷിക്കേണ്ട വിധം: www.sbi.co.in, www.statebankofindia.com എന്നീ വെബ്സൈറ്റുകളിലൂടെ ഓ‍ണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം. അപേക്ഷിക്കുന്നതിനു മുന്‍പ്‌ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ കാണുക. അപേക്ഷാഫീസ്‌ അടച്ചതിനു ശേഷം ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നടത്തുക.അപേക്ഷകര്‍ക്ക്‌ ഇ-മെയില്‍ വിലാസം ഉണ്ടായിരിക്കണം.

അപേക്ഷിച്ച ശേഷം അപേക്ഷാഫോമിന്‍റെ പ്രിന്‍റ് ഒൌ‍ട്ടും ഫീസ്‌ നല്‍കിയ പേയ്മെന്‍റ് രസീതും സൂക്ഷിക്കുക. അപേക്ഷാഫീസ്‌ അടച്ച പേയ്മെന്‍റ് രസീതിന്‍റെ അസല്‍ (ഡിപ്പോസിറ്റ്‌ ജേണല്‍ നമ്പര്‍) പരീക്ഷാ സമയത്തു കോള്‍ ലെറ്ററിനൊപ്പം സമര്‍പ്പിക്കണം.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ ഒക്ടോബര്‍ അഞ്ചിനു മുന്‍പു പരീക്ഷയ്ക്കുള്ള കോള്‍ലെറ്റര്‍ ലഭിക്കാത്ത പക്ഷം ആപ്ലിക്കേഷന്‍ പ്രിന്‍റ് ഒൌ‍ട്ടും ഡിപോസിറ്റ്‌ ജേര്‍ണല്‍ നമ്പറിന്‍റെ അസലും സഹിതം ഇനി പറയുന്ന വിലാസത്തില്‍ ഒക്ടോബര്‍ 10 നു മുന്‍പായി ബന്ധപ്പെടുക.

വിലാസം: Asstt.General Manager (HR), State Bank of India, Local Head Office, S.S.Kovil Road, Thampanoor, Thiruvananthapuram-695011