ആഘോഷത്തിൻറെ പൂക്കളം തീർത്ത് വീണ്ടുമൊരു ഓണക്കാലം

കെ ആർ അനൂപ്| Last Modified ശനി, 22 ഓഗസ്റ്റ് 2020 (13:12 IST)
വീണ്ടുമൊരു ഓണക്കാലം കൂടി പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. പുതിയ വസ്ത്രങ്ങളും ഓണസദ്യയും പൂക്കളവും ഒക്കെയായി മലയാളികൾ എവിടെയാണെങ്കിലും ഓണം ആഘോഷം ആക്കാറാണ് പതിവ്. കൊറോണ വരുത്തിവെച്ച സാമ്പത്തിക നഷ്ടങ്ങൾക്കിടയിലും പ്രതീക്ഷയോടെ അത്തപ്പൂക്കളം ഇടുന്ന കാഴ്ചകളാണ് പാലക്കാടൻ ഗ്രാമങ്ങളിൽ ഇന്ന് കണ്ടത്. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴി ഓർമിപ്പിക്കുന്ന കാഴ്ചകൾ പുതിയ ഊർജമാണ് തരുന്നത്. നാട്ടിൽ ലഭ്യമാകുന്ന പൂക്കൾ ഉപയോഗിച്ചാണ് ഓരോരുത്തരും പൂക്കളം ഒരുക്കുന്നത്. കാക്കപ്പൂവും ചെമ്പരത്തിയും നന്ത്യാർവട്ടവും തുമ്പയും മുക്കുറ്റിയുമാണ് പൂക്കളം നിറയ്ക്കുന്നത്.

മനുഷ്യരെല്ലാം ഒരുപോലെ കണ്ട മഹാബലിയെ വരവേൽക്കാനായി മലയാളികൾ ഒരുങ്ങിനിൽക്കുന്നതാണ് ഓണം എന്നാണ് ഐതിഹ്യം. ഐശ്വര്യത്തിനും സമൃദ്ധിയുടെയും പൊന്നിൻ ചിങ്ങത്തെ ഓണക്കാലം മലയാളികൾക്ക് എന്നും ഗൃഹാതുരത്വം നൽകും. ആഘോഷങ്ങളും ആരവങ്ങളും കൊറോണയുടെ പശ്ചാത്തലത്തിൽ ഈ വർഷം ഉണ്ടാകില്ല. പക്ഷേ കുടുംബത്തെ കരുതലോടെ ചേർത്തു പിടിച്ച് വീട്ടിനകത്ത് ഇത്തവണത്തെ ഓണം ആഘോഷം ആക്കാം.

പൂക്കളമത്സരം പോലുള്ള ഓണ മത്സരങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കൂട്ടംചേർന്ന് പൂക്കളം ഒരുക്കാൻ പാടില്ല. ഓണത്തോടനുബന്ധിച്ച് ഉള്ള യാത്രകൾ ഒഴിവാക്കുക. ഷോപ്പിങ്ങിന് കുട്ടികളെ ഒഴിവാക്കുക. സാനിറ്റൈസർ, മാസ്ക് എന്നിവ ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുക എന്നീ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് വേണം നമ്മുടെ ഇത്തവണത്തെ ഓണാഘോഷം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

ചെറിയ ചുമ വരുമ്പോഴേക്കും കഫ് സിറപ്പ് കുടിക്കുന്ന ശീലമുണ്ടോ?

ചെറിയ ചുമ വരുമ്പോഴേക്കും കഫ് സിറപ്പ് കുടിക്കുന്ന ശീലമുണ്ടോ?
കഫ് സിറപ്പ് വാങ്ങി കഴിച്ചാല്‍ ചുമ മാറും എന്ന തെറ്റായ ധാരണ നമ്മെ എത്തിക്കുക വലിയ ...

ഇങ്ങനെയാണോ നിങ്ങൾ പല്ല് തേയ്ക്കുന്നത്? എങ്കിൽ പ്രശ്നമാണ്!

ഇങ്ങനെയാണോ നിങ്ങൾ പല്ല് തേയ്ക്കുന്നത്? എങ്കിൽ പ്രശ്നമാണ്!
ദിനചര്യയിൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് പല്ല് തേപ്പ്. വ്യക്തിശുചിത്വത്തിന്റെ ...

പ്രോട്ടീനുവേണ്ടി മാത്രം മുട്ടയുടെ വെള്ളയെ ...

പ്രോട്ടീനുവേണ്ടി മാത്രം മുട്ടയുടെ വെള്ളയെ ആശ്രയിക്കുകയാണെങ്കില്‍ അത് ചിലവുള്ള കാര്യമാണ്!
മുട്ടയുടെ വെള്ള പ്രോട്ടീന്റെ പവര്‍ ഹൗസ് എന്നാണ് അറിയപ്പെടുന്നത്. ഇത് മുഴുവനും ...

മള്‍ട്ടി വിറ്റാമിനുകള്‍ നിങ്ങള്‍ കഴിക്കാറുണ്ടോ, ...

മള്‍ട്ടി വിറ്റാമിനുകള്‍ നിങ്ങള്‍ കഴിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം
മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും മിനറലുകളും ...

പ്രസവ സമയത്ത് പ്രിയപ്പെട്ട ഒരാള്‍ ഒപ്പം വേണം; ലേബര്‍ ...

പ്രസവ സമയത്ത് പ്രിയപ്പെട്ട ഒരാള്‍ ഒപ്പം വേണം; ലേബര്‍ കംപാനിയന്‍ പകരുന്ന കരുത്ത്
അമ്മയ്ക്ക് മാത്രമല്ല, അച്ഛനാകുവാന്‍ തയ്യാറെടുക്കുന്ന വ്യക്തിക്കും ഈ അനുഭവം ജീവിതത്തെ ...