പെര്‍ഫെക്റ്റ് ഓണം!

എന്‍.പി.ഹാഫിസ് മുഹമ്മദ്

KBJWD
ഓണത്തിന്‍റെ പുരാവൃത്തം കയ്യേറ്റം ചെയ്യപ്പെട്ടിട്ടില്ല. മാറിയത് ഓണാഘോഷത്തിന്‍റെ മട്ടും മാതിരിയുമാണ്. ആര്‍ത്തിയും മത്സരവും വ്യാപാരവും കച്ചവടച്ചന്തകളും അടക്കി വാഴുന്ന കാലം. ഓണം ഒരു മെഗാ ഷോ ആയി മാറിയിരിക്കുന്നു.

വിശ്വാസാധിഷ്ഠിതമായ ഒരാചാരത്തിന്‍റെ ആന്തരിക തലങ്ങളിലും ബാഹ്യതലങ്ങളിലും മാറ്റങ്ങള്‍ വന്നിരിക്കുന്നു. പരമ്പരാഗതമായ വിശ്വാസ പ്രമാണങ്ങളിലടിയൂന്നിയ ആഘോഷങ്ങള്‍ പഴയൊരു സാമൂഹ്യ ക്രമത്തിന്‍റെ ഭാഗമായിരിക്കുന്നു. ഓണം രു വിനോദോപാധിയായി പരിണമിക്കുകയാണ്.

ചന്തകളും ചലച്ചിത്രങ്ങളുമാണ് ഓണത്തിന്‍റെ വരവറിയിക്കുന്നത്. പരസ്യങ്ങളുടെ മഹാപ്രളയം ഉപഭോഗവസ്തുക്കളുടെ വര്‍ണ്ണാകാശമായ് പടരുമ്പോള്‍, മലയാളി ഓണം വന്നെത്തിയതറിയുന്നു. നിങ്ങള്‍ക്ക് ബൈക്കില്‍ നിന്ന് കാറിലേക്ക്, ടി.വി.യില്‍ നിന്ന് ഹോം തിയേറ്ററിലേക്ക്, തയ്യല്‍ക്കടക്കാരന്‍ തരുന്ന കുപ്പായത്തില്‍ നിന്ന് ബ്രാന്‍ഡഡ് ഷര്‍ട്ടിലേക്ക് മാറാനുള്ള കാലമാണിന്ന് ഓണോത്സവക്കാലം.

തങ്ങളുടെ ആവശ്യങ്ങള്‍ ഏതെന്ന് നിര്‍ണ്ണയിക്കാന്‍ മാര്‍ക്കറ്റിന് അവകാശം കൊടുക്കുന്നതും ഓണക്കാലം. ഒരുനാള്‍ സ്വപ്ന സാക്ഷാത്കാരത്തിന്‍റെ ആഘോഷം, ഇന്ന് മാര്‍ക്കറ്റ് സ്വപ്നങ്ങളേതെന്ന് നിര്‍ണ്ണയിക്കുന്ന അവധിക്കാലം. മാര്‍ക്കറ്റും മാധ്യമവും ഓണമെങ്ങനെയാണ് ആഘോഷിക്കേണ്ടതെന്ന് കല്‍പ്പിക്കുകയും മലയാളികള്‍ അടിയറവ് പറയുകയും ചെയ്തിരിക്കുന്നു.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :