വിവാദങ്ങള്‍ ഒഴിയാതെ ബീജിംഗ്
|
വിദേശികള്‍ക്ക് താമസ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിലും പ്രധാന ഹോട്ടലുകളിലും ഇന്‍റര്‍നെറ്റ് ചാരവൃത്തിക്കായുള്ള ഉപകരണങ്ങള്‍ ചൈന ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് പുതിയ ആരോപണം. എന്നാല്‍ യു എസ് സെനറ്റര്‍മാര്‍ നടത്തിയിരിക്കുന്ന ഈ ആരോപണം നിഷേധിക്കുകയാന് ചൈനീസ് വിദേശമന്ത്രാലയം.
ലോകത്തുടനീളം സുരക്ഷിതത്വത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമങ്ങള്‍ ചൈനയും പാലിക്കുമെന്ന് തന്നെ മന്ത്രാലയം വ്യക്തമാക്കുന്നു. ജനങ്ങള്‍കായുള്ള സ്വകാര്യ സ്ഥലങ്ങളും ആള്‍ക്കാര്‍ താമസിക്കുന്ന ഹോട്ടലുകളും ചൈനയില്‍ സംരക്ഷിക്കപ്പെടുമെന്നും അല്ലാത്ത ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നുമാണ് ചൈന പറയുന്നത്.
ചൈനീസ് സുരക്ഷാ സമിതി പത്ര പ്രവര്‍ത്തകര്‍, അത്‌ലറ്റുകള്‍, കുടുംബങ്ങള്‍ ഒളിമ്പിക്‍സില്‍ പങ്കെടുക്കുന്ന എല്ലാവരെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ചൈന ഉപയോഗിക്കുമെന്ന് യു എസ് സെനറ്റര്‍ സാം ബ്രോണ്‍ വാക്ക് ആരോപിച്ചത് കഴിഞ്ഞ ആഴ്ചയായിരുന്നു. ഒളിമ്പിക്‍സിനു മുന്നോടിയായിട്ടു ചൈന നേരിടുന്ന ആരോപണങ്ങളില്‍ അവസാനത്തേതായിരുന്നു ഇത്.
കഴിഞ്ഞ ദിവസം ഒളിമ്പിക്‍സിന്‍റെ ഭാഗമായി ചില വെബ്സൈറ്റുകള്‍ ചൈന നിരോധിച്ചതിനെതിരെ ചില ജേര്‍ണലിസ്റ്റുകളും രംഗത്ത് വന്നിരുന്നു. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി, തിയാന്‍ മെന്‍ സ്ക്വയറില്‍ നിന്നുള്ള ആത്‌മീയ സംഘങ്ങളായ ഫാലണ്‍ ഗോംഗ്, തിബറ്റന്‍ സര്‍ക്കാരിന്‍റെ സൈറ്റുകള്‍ എന്നിവ അക്‍സ്സ് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് പത്ര പ്രവര്‍ത്തകര്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയെ സമീപിച്ചിരുന്നു.
ഇതിനെതിരെ ഐ ഒ സി പ്രസിഡന്‍ഡ് ജാക്വസ് റോഗെ ശക്തമായ വിമര്‍ശനവും നടത്തുകയുണ്ടായി. ഇന്‍റര്‍നെറ്റിന് ശക്തമായ നിയന്ത്രണമുള്ള ചൈനയില്‍ ബീജിംഗ് ഒളിമ്പിക്‍സില്‍ മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുന്നതിനായി ഇന്‍റര്‍നെറ്റിനു കൊണ്ടു വന്നിരിക്കുന്ന നിരോധനം നീക്കുമെന്ന ചൈനയുടെ വാഗ്ദാനത്തെ മുന്‍ നിര്‍ത്തിയാണ് പത്ര പ്രവര്‍ത്തകര്‍ ഇതിനെതിരെ നീങ്ങുന്നത്. എന്നാല്‍ ഒളിമ്പിക്‍സ് അടുത്തതോടെ ചൈന നിയന്ത്രണം എടുത്തുമാറ്റി.
ഒളിമ്പിക്‍സ് തുടങ്ങുന്നതിനു മുമ്പ് തന്നെ ബീജിംഗിലെ പൊടി പടലങ്ങള്‍ കുറയ്‌ക്കുമെന്ന വാഗ്ദാനവും ചൈന നല്‍കിയിരുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആത്‌മാര്‍ത്ഥമായി തന്നെ നടത്തുന്ന ചൈന ബീജിംഗിലെ എല്ലാ മത്സരങ്ങളും നടക്കുമെന്ന് തന്നെ വ്യക്തമാക്കുന്നു. മലിനീകരണം ഏറ്റവും പ്രശ്നമാകുന്ന മാരത്തോണ്‍ പോലെയുള്ള മത്സരങ്ങളില്‍ വേണ്ടി വന്നാല്‍ അത്യാവശ്യ സംവിധാനം തന്നെ ഒരുക്കുമെന്നും ചൈന പറയുന്നു.
അത്യാവശ്യ സംവിധാനം എന്താണെന്ന് ബീജിംഗ് ഒളിമ്പിക്സ് അധികാരികള്‍ വ്യക്തമാക്കുന്നില്ലെങ്കില്‍ തന്നെയും സമാപന ചടങ്ങിനു മുമ്പ് തന്നെ മത്സരങ്ങള്‍ പൂര്‍ത്തിയാകുമെന്ന് തന്നെയാണ് കായിക മന്ത്രാലയത്തിന്‍റെയും ഭാഷ്യം. ഓഗസ്റ്റ് 24 ന് പുലര്‍ച്ചെ നടക്കുന്ന മാരത്തോണ്‍ മത്സരങ്ങളോടെയാണ് ഒളിമ്പിക്‍സിനു തിരശീല വീഴുക.