1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഒളിമ്പിക്‍സ് 2008

ഒളിമ്പിക്‍സിന് റൈസും

ഒളിമ്പിക്‍സിന് റൈസും നിക്കോളാസ് സര്‍ക്കോസി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ്സാ റൈസും
നിക്കോളാസ് സര്‍ക്കോസി ഒളിമ്പിക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ്സാ റൈസും ബീജിംഗിലേക്ക്. അടുത്ത മാസം ഒളിമ്പിക്‍സിന്‍റെ സമാപന ഇവന്‍റുകളില്‍ ആയിരിക്കും കോണ്ടലീസാ റൈസിന്‍റെ സാന്നിദ്ധ്യം ഉണ്ടാക്കുകയെന്ന അവരുടെ വക്താക്കള്‍ വ്യക്തമാക്കി.

സ്വതവേ കായിക പ്രേമി കൂടിയായ കോണ്ടലീസ്സ റൈസ് ചില ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഫൈനലുകളും ബാസ്ക്കറ്റ് ബോള്‍ ഫൈനലും ഡൈവിംഗ് ഇനങ്ങളും കണാന്‍ ഉണ്ടാകുമെന്ന് വക്താവ് മക് കോര്‍മാക് വ്യക്തമാക്കി. അമേരിക്കയില്‍ നടക്കുന്ന മത്സരങ്ങളുടെ സ്കോറുകള്‍ സ്ഥിരമായി നോക്കാറുള്ള റൈസ് കൌമാരത്തില്‍ ഒരു മികച്ച ഐസ് സ്കേറ്ററും അമേരിക്കന്‍ മേജര്‍ ലീഗ് സോക്കരിന്‍റെ അറിയപ്പെടുന്ന ഒരു ആരാധിക കൂടിയാണ്.

അടുത്തിടെ ഏഷ്യന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി കോണ്ടലീസ്സ റൈസ് ബീജിംഗില്‍ എത്തിയിരുന്നു. ആഗസ്റ്റ് 8 മുതല്‍ 24 വരെ നടക്കുന്ന ഒളിമ്പിക്‍സില്‍ വിദേശ നേതാക്കള്‍ പങ്കെടുക്കുന്നത് വളരെ ശ്രദ്ധയോടെയാണ് ലോകം വീക്ഷിക്കുന്നത്. നേരത്തേ തിബറ്റില്‍ നടത്തുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഒളിമ്പിക്‍സ് ബഹിഷ്ക്കരിക്കുമെന്ന ലോക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഒളിമ്പിക്‍സിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ജോര്‍ജ്ജ് ബുഷ് എത്തുന്നുണ്ട്.

ഒളിമ്പിക്‍സ് ബാസ്ക്കറ്റ് ബോള്‍ ഫൈനലിന്‍റെ എതാനും ടിക്കറ്റുകള്‍ മാറ്റി വയ്‌ക്കണമെന്ന് ബുഷ് ചൈനീസ് അധികാരി ഹൂ ജിന്‍റാവോയെ അറിയിച്ചിരിക്കുകയുമാണ്. ഗെയിമിനെയും രാഷ്ട്രീയത്തെയും രണ്ടായി കാണണമെന്നാണ് ബുഷിന്‍റെ ഇപ്പോഴത്തെ ആവശ്യം.
About Writer
WEBDUNIA