ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ സമ്മേളനം

WEBDUNIA| Last Modified വ്യാഴം, 13 സെപ്‌റ്റംബര്‍ 2007 (14:38 IST)

ഈ വര്‍ഷത്തെ ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ യു.കെ. പ്രോവിന്‍സിന്‍റെ വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 13 ന്‌ ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ കോളേജ്‌ കാമ്പസില്‍ നടക്കും.

പ്രസിഡന്‍റെ റജി പാറയ്ക്കന്‍, ടോമികുര്യന്‍ മന്നാകുളം, ജനറല്‍ സെക്രട്ടറി സോജന്‍ ജോസഫ്‌, ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ഷൈമോന്‍ തോട്ടുങ്കല്‍ എന്നിവര്‍ കോട്ടയത്തു നടന്ന പത്ര സമ്മേളനത്തില്‍ അറിയിച്ചതാണിത്‌.

കേരള നിയമസഭയിലെ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. കൗണ്‍സില്‍ പ്രസിഡന്‍റ് റജിപാറയ്ക്കന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :