ആണവ നിലയങ്ങളുടെ സമര്‍പ്പണം ഇന്ന്

FILEFILE
അമേരിക്കയുമായുള്ള ആണവ സഹകരണ കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായി നിലനില്‍ക്കെ രണ്ട് പുതിയ ആണവ നിലയങ്ങള്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് വെള്ളിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. മഹാരാഷ്ട്രയിലെ താരാപൂറിലാണ് ഇന്ത്യയുടെ ആണവപരിപാടിക്കള്‍ക്ക് ഏറെ ഗുണകരമാകുമെന്ന് വിലയിരുത്തപ്പെട്ടിട്ടുള്ള ആണവ നിലയം പ്രവര്‍ത്തനം ആരംഭിക്കുക.

ടാപ്സ് 3, 4 എന്നീ അത്യാധുനിക ഹെവി വാട്ടര്‍ റിയാക്ടറുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ദേശീയ പൌര്‍ ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ റിയാക്ടറുകള്‍ക്ക് 540 മെഗാവാട്ട് ഊര്‍ജ്ജ ഉത്പാദന ശേഷിയാണുള്ളത്. ആണവ കരാര്‍ പ്രകാരം അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ സുരക്ഷാ പരിശോധനയക്ക് വിധേയാമാകുന്ന 14 ആണവ റിയാക്ടറുകളില്‍ ഈ റിയാക്ടറുകള്‍ ഉള്‍പ്പെട്ടിട്ടില്ല.

മഹാരാഷ്ട്രയിലെത്തുന്ന പ്രധാനമന്ത്രി താനെയിലെ ഭാഭാ അറ്റോമിക്ക് റിസേര്‍ച്ച് സെന്‍ററിലെ വിദ്യാര്‍ത്ഥികളെയും അഭിസംബോധന ചെയ്യും.ഇവിടത്തെ അമ്പതാം ബാച്ചില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഹോമി ബാബ സ്വര്‍ണ്ണ മെഡലുകളും പ്രധാനമന്ത്രി വിതരണം ചെയ്യും.

മുംബൈ| WEBDUNIA|
കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്നുള്ള കര്‍ഷക ആത്മഹത്യകള്‍ നടന്ന വിദര്‍ഭയും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി അവിടത്തെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :