ഇന്ത്യയുടെ ആഭ്യന്തര നിയമങ്ങളില്‍ മാറ്റം വരുത്തിയ ശേഷം ആണവ കരാര്‍ വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് എല്‍.കെ.അദ്വാനി വ്യാഴാഴ്ച ആവശ്യപ്പെട്ടു.
1962 ലെ ആണവ നിയമം ദേഭഗതി ചെയ്യണം. ഇന്തോ-യു.എസ് ആണവവിഷയത്തിനു മേല്‍ ബി.ജെ.പി സ്വീകരിച്ചിരിക്കുന്ന നയത്തില്‍ മാറ്റം വരുത്തിയിട്ടില്ല. 123 കരാറിനു മേല്‍ വീണ്ടും ചര്‍ച്ച ആവശ്യമാണ്. ദേശീയ നയത്തിന് അനുകൂലമായിട്ടാണ് ബി.ജെ.പി പുതിയ നയം രൂപികരിച്ചിരിക്കുന്നത്. അല്ലാതെ അമേരിക്കന്‍ വിരുദ്ധ നയത്തില്‍ നിന്നല്ല.
ഇന്ത്യയുടെ ആണവ പരമാധികാരത്തെ പരിമിതപ്പെടുത്തുന്നതു കൊണ്ടാണ് അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയും ഇന്തോ യു.എസ് ആണവകരാറിനെ എതിര്‍ക്കുന്നത്. മുതിര്‍ന്ന ബി.ജെ.പി നേതാവായ അടല്‍ ബിഹാരി വാജ്‌പേയിയുടെ സാന്നിധ്യത്തിലാണ് ഇന്തോ-യു.എസ് ആണവ കരാറിനു മേലുള്ള എല്ലാ പ്രസ്താവനയും ബി.ജെ.പി പുറത്തിറക്കിയത്- അദ്വാനി പറഞ്ഞു.