പ്രളയക്കെടുതി മൂലം ബീഹാറില്‍ ബുധനാഴ്‌ച ആറുപേര്‍ മരിച്ചു. ഇതോടെ ബീഹാറില്‍ മരിച്ചവരുടെ എണ്ണം 545 ആയി.
സാംസ്തിപ്പൂര്‍ ജില്ലയിലെ ബാഗ്‌മതിയി നദിയില്‍ ബോട്ട് മറിഞ്ഞാണ് നാലു പേര്‍ മരിച്ചത്. പ്രളയക്കെടുതി അനുഭവപ്പെടുന്ന സിതാര്‍ച്ചിയിലാണ് മറ്റു രണ്ടു പേര്‍ മരിച്ചത്.
സാംസ്തിപ്പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. ഇവിടെ 95 ആളുകളാണ് മരിച്ചത്.
സംസ്ഥാനത്ത് 121 ദുരിതാശ്വാസ ക്യാമ്പുകളും ,24 വെറ്റിനറി ക്യാമ്പുകളും തുറന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് വൈദ്യ സഹായം നല്‍കുന്നതിനായി 47 മെഡിക്കല്‍ സംഘങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളപ്പൊക്കം മൂലം ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ സംസ്ഥാനത്ത് 1722 ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.