ടൊമാറ്റോ പച്ചടി

WEBDUNIA| Last Modified ശനി, 30 മാര്‍ച്ച് 2013 (17:37 IST)
ചേരുവകള്‍

തക്കാളി - എട്ട് എണ്ണം
പുളിയില്ലാത്ത തൈര് - മൂന്ന് കപ്പ്
തേങ്ങ ചിരവിയത് - നാലു കപ്പ്
വെളിച്ചെണ്ണ - ആറ് ടീസ്‌പൂണ്‍
പച്ചമുളക് - പത്ത്
കടുക് - ഒന്നര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
ജീരകം - മൂന്ന് നുള്ള്

പാകം ചെയ്യുന്ന വിധം

തക്കാ‍ളി കഷണങ്ങളാക്കി വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. തക്കാളി വെന്ത് വറ്റുമ്പോള്‍, നാളികേരം, പച്ചമുളക്, ജീരകം, എന്നിവ അരച്ചെടുത്ത് തൈരുമായി ചേര്‍ത്ത് വെച്ചത് ഒഴിക്കുക. തിളച്ചു പൊന്തുമ്പോള്‍ കറിവേപ്പിലയിടുക. വാങ്ങുന്നതിനു മുമ്പ് കടുക് വറുത്തിടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :