ദമാം|
WEBDUNIA|
Last Modified വ്യാഴം, 20 ജൂണ്‍ 2013 (18:28 IST)
WD
WD
അനധികൃത തൊഴിലാളികളുടെ രേഖ ശരിപ്പെടുത്തുന്നതിനുള്ള പരിപാടി പൂര്‍ത്തിയായാല്‍ സൌദിയില്‍ തൊഴില്‍ വിപണിയില്‍ വന്‍ മാറ്റം ഉണ്ടാകുമെന്ന് സൂചനകള്‍ പുറത്ത് വരുന്നു.
രാജ്യത്ത് മുപ്പത് വര്‍ഷത്തിലധികമായി നിലനില്‍ക്കുന്ന തൊഴില്‍ വാണിജ്യ രീതിക്കാണ് മാറ്റം വരാന്‍ പോകുന്നതെന്ന് സൌദി ട്രാന്‍സ്പോര്‍ട്ട് സമിതി അറിയിച്ചു. സൌദിയില്‍ നിന്ന് വിദേശികള്‍ അയക്കുന്ന പണത്തിന്റെ 62 ശതമാനവും ചില്ലറവില്പന മേഖലയില്‍ നിന്നുമാണ്. ഈ മേഖലയില്‍ മികച്ച നിയന്ത്രണം വരുത്തിയാല്‍ പുറത്തേക്ക് പണമയക്കുന്നതില്‍ ഗണ്യമായ കുറവ് വരുത്താം.
നിലവിലെ അവസ്ഥ പ്രകാരം 30 ശതമാനത്തിലേറെ വിദേശികള്‍ നാട് വിടുമെന്നാണ് കണക്കാക്കുന്നത്. എന്തായാലും പുത്തന്‍ നിയമങ്ങള്‍ക്ക് ശേഷം നിയമവിരുദ്ധരായി വിദേശികള്‍ ഉണ്ടാകില്ല എന്നത് അനധികൃതമായി പണം അയക്കുന്നത് കുറക്കുവാന്‍ സാധിക്കും