നിതാഖത്ത് നിയമം: സൌദി മലയാളികള്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം

കൊച്ചി: | WEBDUNIA|
PRO
PRO
നിതാഖത്ത് നിയമത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയിലെ മലയാളികള്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി കെസി ജോസഫ്. നിയമവിധേയമല്ലാതെ കഴിയുന്നവര്‍ക്ക് നിമയപരിരക്ഷ ലഭിക്കാനുള്ള അവസാന അവസരമാണ് ഇതെന്നും മന്ത്രി അറിയിച്ചു. ജൂണ്‍ ഒന്ന് വരെ രജിസ്റ്റര്‍ ചെയ്യാം.

സൗദി അധികൃതരുമായി വിദേശകാര്യ മന്ത്രാലയം നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നിതാഖത് നിയമവ്യവസ്ഥകളില്‍ സൗദി ഭരണകൂടം ഇളവ് അനുവദിച്ചത്. ഇതനുസരിച്ച് നിയമവിധേയമല്ലാതെ സൗദിയില്‍ ജോലി ചെയ്യുന്നവര്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. 65,000 ഇന്ത്യക്കാര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രണ്ട് ലക്ഷം മലയാളികള്‍ ഉള്ളപ്പോള്‍ 3,000 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പിഴയോ ശിക്ഷയോ ഉണ്ടാകില്ല.

മറ്റൊരു സ്‌പോണ്‍സറെ കണ്ടെത്താനായാല്‍ സൗദിയില്‍ തന്നെ തുടരാം. ആദ്യ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ സ്‌പോണ്‍സറെ മാറാനാകും. പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് വിവരം കൈമാറും. രജിസ്റ്റര്‍ ചെയ്ത വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ 24 മണിക്കൂറിനകം കളക്ടര്‍ ശേഖരിച്ച് നല്‍കണം.

തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ നിയമപരിരക്ഷ രജിസ്റ്റര്‍ ചെയ്ത വ്യക്തിക്ക് ലഭിക്കും. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് വീണ്ടും ജോലി ലഭിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങാനാകും. ജൂണ്‍ ഒന്ന് വരെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാം. ക്രിമിനല്‍ കേസില്‍ പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :