സൌദി |
WEBDUNIA|
Last Modified വെള്ളി, 14 ജൂണ്‍ 2013 (21:08 IST)
PRO
PRO
നിതാഖാതിനെ തുടര്‍ന്നു സൗദി അറേബ്യയില്‍ മികച്ച തൊഴില്‍ അവസരങ്ങളുണ്ടെന്ന് നോര്‍ക്ക റൂട്‌സ് ജനറല്‍ മാനേജര്‍ സുഭാഷ് ജോണ്‍ മാത്യു.
തൊഴില്‍ നഷ്ടമായി മടങ്ങി വരുന്ന മലയാളികള്‍ക്കു സൗദി അറേബ്യയില്‍ തന്നെ പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും സൗദിയിലെ വലിയ തൊഴില്‍ ധാതാക്കളുമായി ഇതു സംബന്ധിച്ചു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്നും സുഭാഷ് ജോണ്‍ മാത്യു റിയാദില്‍ പറഞ്ഞു.
നോര്‍ക്കയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചു പുനരധിവാസത്തിനു ബൃഹത്തായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ മാസം തന്നെ കാബിനറ്റിന്റെ പരിഗണനക്കു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുഭാഷ് ജോണ്‍ മാത്യു അറിയിച്ചു.