ഇന്ന് ആദ്യ കല്ലേറ് കര്‍മ്മം; തീര്‍ഥാടകര്‍ ബലിപെരുന്നാള്‍ അഘോഷങ്ങളില്‍ പങ്കുചേരും
ദുബൈ|
WEBDUNIA|
Last Modified ചൊവ്വ, 15 ഒക്ടോബര്‍ 2013 (11:14 IST)
PRO
ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ബലിപ്പെരുന്നാള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മൈലാഞ്ചിയണിഞ്ഞും വിഭവങ്ങളൊരുക്കിയും പെരുന്നാളിനെ വരവേല്‍ക്കുകയാണ് പ്രവാസി കുടുംബങ്ങള്‍.
ഇന്ന് ആദ്യ കല്ലേറ് കര്‍മ്മത്തിനുശേഷം തലമുണ്ഡനം ചെയ്തു തീര്‍ഥാടകര്‍ ബലിപ്പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരും. ഹജ്ജിന്റെ മുഖ്യ ചടങ്ങായ അറഫാ സംഗമത്തിന് ശേഷം ഹാജിമാര്‍ ഇന്ന് മറ്റ് ചടങ്ങുകള്‍ കൂടി പൂര്‍ത്തിയാക്കുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.
ലോകമെങ്ങുമുളള വിശ്വാസി സമൂഹം ഇന്നലെയാണ് അറഫയില്‍ സംഗമിച്ചത്. തല്‍ബിയത്ത് മന്ത്രധ്വനികളുമായി 118 രാജ്യങ്ങളില്‍ നിന്നായി 25 ലക്ഷം ഹാജിമാരാണ് അറഫയില്‍ ഒത്തുചേര്‍ന്നത്.
അറഫയിലെ ഉര്ണ്ണാ താഴ്വരയില് വച്ച് മുഹമ്മദ് നബി നടത്തിയ ചരിത്ര പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് നമിറ പള്ളിയില്‍ പ്രത്യേക ഖുത്തുബയും നടന്നു.