വിമാനയാത്രാ‍ക്കൂലിയില്‍ അഞ്ചിരട്ടി വര്‍ദ്ധനവ്

കോഴിക്കോട്| WEBDUNIA|
PRO
പ്രവാസികളെ ദുരിതത്തിലാഴ്ത്തി കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്രാക്കൂലി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.

ഇന്ധനവിലയിലുണ്ടായ കൂറ്റന്‍ വര്‍ദ്ധനവ്‌ വിമാനയാത്രയ്‌ക്കും തിരിച്ചടിയാകുന്നു. വിമാനക്കമ്പനികള്‍ നിരക്ക്‌ കൂട്ടി. സ്‌പൈസ്‌ ജെറ്റ്‌ 30 ശതമാനവും ജെറ്റ്‌ എയര്‍വേയ്‌സ് 25 ശതമാനവുമാണ്‌ നിരക്ക്‌ കൂട്ടിയത്‌.

കഴിഞ്ഞ മാസത്തേതില്‍ നിന്ന് അഞ്ചിരട്ടിയോളം തുകയാണ് വിമാന കമ്പനികള്‍ ടിക്കറ്റിന് ഈടാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നത് മുന്നില്‍ കണ്ടാണ് വിമാനക്കമ്പനികളുടെ ചൂഷണം.

അടുത്ത ആഴ്ച്ച സ്‌കൂള്‍ തുറക്കുന്ന യുഎഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രാ നിരക്കാണ് ഏറ്റവും അധികം വര്‍ധിച്ചത്. നാട്ടിലേക്ക് വന്നതിന്റെ അഞ്ചിരട്ടിയാണ് ഗള്‍ഫിലേക്ക് പോകുന്നതിനായി ഇപ്പോള്‍ നല്‍കേണ്ടത്.

മുന്‍ വര്‍ഷങ്ങളില്‍ സീസണിലെ തിരക്ക് കണക്കിലെടുത്ത് എയര്‍ ഇന്ത്യ പ്രത്യേക വിമാനങ്ങള്‍ അനുവദിച്ചിരുന്നു. എന്നാല്‍ അതു നിലച്ചതോടെ പ്രതിസന്ധി രൂക്ഷമായി. ഈ മാസം പത്ത് വരെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം വിറ്റ് കഴിഞ്ഞു.

സെപ്‌തംബര്‍ 1 മുതല്‍ നിലവില്‍ വന്ന നിരക്ക്‌ പ്രകാരം എടിഎഫ്‌ കിലോ ലിറ്ററിന്‌ 4,827. 94 രൂപയില്‍ നിന്നും 75,031 ലേക്കാണ്‌ ഡല്‍ഹിയില്‍ വില കയറിയത്‌. അന്താരാഷ്‌ട്ര വിലകള്‍ക്ക്‌ ആനുപാതികമായി ഇന്ത്യയിലെ പ്രമുഖ എണ്ണക്കമ്പനികള്‍ മൂന്നും ഇന്ധന വിലയില്‍ എല്ലാമാസവും ഒന്നാം തീയതി പരിഷ്‌ക്കരിക്കുന്നുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :