സംസ്ഥാനത്തിലെ ആദ്യ ഹജ്ജ് സംഘം നാളെ പുറപ്പെടും

കരിപ്പൂര്‍| WEBDUNIA|
PRO
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആദ്യ ഹജ്ജ് സംഘം നാളെ രാവിലെ പുറപ്പെടും. നാളെ ഇരു വിമാനങ്ങളിലും 300 തീര്‍ഥാടകരാണു ഹജ്ജിനു പോകുന്നത്‌.

വിമാനത്താവളത്തില്‍ ഒന്‍പതിന്‌ കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ ഫ്ലാഗ്‌ഓഫ്‌ ചെയ്യും. നാളെ രാവിലത്തെ വിമാനത്തില്‍ പോകാനുള്ള തീര്‍ഥാടകര്‍ ഇന്നു രാത്രി എട്ടിന്‌ മുന്‍പും നാളെ വൈകിട്ട്‌ പോകാനുള്ളവര്‍ നാളെ രാവിലെ എട്ടിന്‌ മുന്‍പും കരിപ്പൂരിലെ ഹജ്ജ് ക്യാംപില്‍ എത്തണമെന്ന് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഹജ്‌ കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടിഎം ബാപ്പു മുസല്യാര്‍, അംഗങ്ങളായ എ.കെ. അബ്ദുറഹിമാന്‍, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, വി. മുഹമ്മദ്മോന്‍ ഹാജി, സി.ബി. അബ്ദുല്ല ഹാജി, അസിസ്റ്റന്റ്‌ സെക്രട്ടറി ഇ.സി. മുഹമ്മദ്‌ എന്നിവര്‍ അറിയിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :