കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുമെന്ന് തൊഴില്‍ മന്ത്രി

കുവൈത്ത് സിറ്റി| WEBDUNIA|
PRO
PRO
കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുക എന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ട്. തൊഴില്‍ മന്ത്രി ദിക്റ അല്‍ റഷീദിയാണ് വിദേശികളെ കുറക്കുമെന്ന പ്രഖ്യാപനവുമായി വീണ്ടും രംഗത്തെത്തിയത്.

സ്വദേശി-വിദേശി ജനസംഖ്യ രാജ്യ താല്‍പര്യത്തിനനുസൃതമായി നിയന്ത്രിക്കാന്‍ കുവൈത്തിന് അവകാശവും ബാധ്യതയുമുണ്ടെന്നും അതിനുവേണ്ടി വിദേശികളെ കുറക്കണമെന്നത് സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയമാണെന്നും കുവൈത്ത് സിറ്റിയിലെ സൂഖ് ഉദ്ഘാടനശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. രാജ്യത്ത് സ്വദേശികളും വിദേശികളും തമ്മിലുള്ള അനുപാതം ഏറെ അസന്തുലിതമാണ്. അവിദഗ്ധ വിദേശ തൊഴിലാളികളുടെ ആധിക്യമാണ് ഇതിന് കാരണം. അത് ഇല്ലാതാക്കാന്‍ വിദേശികളുടെ എണ്ണം കുറക്കുക തന്നെ വേണം. അത് സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയമാണ്. ഇതിനുള്ള നടപടികള്‍ തൊഴില്‍ മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. തുടര്‍ നടപടികള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം -അല്‍ റഷീദി പറഞ്ഞു.

സ്വദേശി-വിദേശി ഇല്ലാക്കുന്നതിന് നിലവിലുള്ള സംവിധാനത്തിലെ പിഴവുകള്‍ പരിഹരിക്കേണ്ടതുണ്ട്. അതിന്‍െറ ഭാഗമായാണ് സ്വകാര്യ മേഖലയില്‍ കമേഴ്സ്യല്‍ വിസിറ്റ് വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. അത് ഇനിയും തുടരും. വിദഗ്ധ മേഖലകളില്‍ കുവൈത്തിന് വിദേശികളുടെ സേവനം ഇനിയുമേറെ ആവശ്യമാണെങ്കിലും അവിദഗ്ധരും നിലവാരമില്ലാത്തവരുമായ തൊഴിലാളികളെ രാജ്യത്തിന് ആവശ്യമില്ല. കമേഴ്സ്യല്‍ വിസിറ്റ് വിസ വഴിയെത്തുന്ന ഇത്തരക്കാര്‍ പിന്നീട് തൊഴില്‍ വിസയിലേക്ക് മാറി രാജ്യത്ത് തുടരുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ നിയന്ത്രണം നടപ്പാക്കിത്തുടങ്ങിയതെന്ന് വ്യക്തമാക്കിയ മന്ത്രി അത് തുടരേണ്ടത് ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :