ബ്രാഹ്മണരുടെ വിദ്യാഭ്യാസരീതി അല്പം വിഭിന്നമാണ്. നന്പൂതിരിക്കുട്ടികള്‍ക്ക് ഓരോ ദശയിലും പ്രത്യേക വേദാധ്യായനരീതികളുണ്ട്. ഓതിക്കന്‍റെ ഗൃഹത്തില്‍വെച്ചായിരിക്കും ഉപനയനം കഴിഞ്ഞുള്ള വിദ്യാഭ്യാസം.
ഊണിനു സമയമായാല്‍ ഉപസ്ഥാനം (മാധ്യാഹ്നികസന്ധ്യാവന്ദനം) കഴിച്ച് ഊണു കഴിച്ചാല്‍ അപ്പോള്‍തന്നെ ഇരുന്ന് ഉരുവിട്ടു തുടങ്ങും. സന്ധ്യാവന്ദനത്തിനു സമയമാകുന്നതുവരെ ഇരുന്നു ചൊല്ലുകതന്നെ.സായംസന്ധ്യ കഴിഞ്ഞിട്ട് അത്താഴം വരെയും പലപ്പോഴും അത്ത ാഴം കഴിഞ്ഞിട്ട് ഒന്നുരണ്ടു നാഴികനേരവും ഉരുവിടണം.''
ഗ്രന്ഥത്തില്‍ നിന്നല്ല, ഗുരുമുഖത്തു നിന്നാണ് പഠിത്തം തുടങ്ങുന്നത്. വേദം മുഴുവന്‍ ഹൃദിസ്ഥമായ ഉപാധ്യായന്മാര്‍ പണ്ടുണ്ടായിരുന്ന ു.പഠിത്തം കഴിഞ്ഞ് ഗുരുവിന് ദക്ഷിണ നല്കി സ്വഗൃഹത്തിലേക്കു പോകുന്നു.
അവിടെയും ജട, രഥ എന്നീ അഭ്യാസങ്ങള്‍ ശിക്ഷ, നിരുക്തം തുടങ്ങിയ വേദാംഗങ്ങള്‍ എന്നിവ പഠിക്കണം. ക്ഷേത്രത്തില്‍ ഭജിക്കണം. ഇതെല്ലാം കഴിഞ്ഞ് സജ്ജനസദസ്സില്‍ ശോഭിക്കാറാകും.