സെമിയില്‍ കിവീസിന്‍റെ കണ്ണീര്‍

pakistan win
FILEFILE
സെമി പരാജയമെന്ന ഭൂതം ന്യൂസിലാന്‍ഡിനെ വിട്ടു പിരിയുന്നില്ല. പ്രഥമ ട്വന്‍റി ലോകകപ്പ് സെമിയിലും കിവീസിന്‍റെ കണ്ണീരു വീണു. കേപ് ടൌണ്ടില്‍ നടന്ന ഒന്നാം സെമിയില്‍ ആറുവിക്കറ്റിനു ഏഷ്യന്‍ ടീമായ പാകിസ്ഥാനാണ് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ചരിത്രത്തിലേക്ക് നടന്നത്.

ആദ്യം ബാറ്റു ചെയ്‌‌ത ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ എടുത്തത് 143 റണ്‍സായിരുന്നു. പാകിസ്ഥാന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്‍ഷ്യം നേടി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന മത്സര വിജയിയെ പാകിസ്ഥാന്‍ ഫൈനലില്‍ നേരിടും. കരീബിയന്‍ ലോകകപ്പിലും ന്യൂസിലന്‍ഡ് സെമിയില്‍ പുറത്തായിരുന്നു.

38 പന്തില്‍ അര്‍ദ്ധ ശതകം തികച്ച ഇമ്രാന്‍ നസീറായിരുന്നു പാകിസ്ഥാന്‍റെ വിജയ ശില്‍പ്പി. 38 പന്തുകളില്‍ 50 ല്‍ എത്തിയ നസീര്‍ 41 പന്തില്‍ മൂന്ന് ഫോറിന്‍റെയും അഞ്ച് സിക്‍സിന്‍റെയും അകമ്പടിയില്‍ 59 റണ്‍സ് എടുത്തു. 32 റണ്‍സ് എടുത്ത ഹഫീസിന്‍റെ പ്രകടനവും നിര്‍ണ്ണായകമായി. യുനിസ് ഖാന്‍ നാലു റണ്‍സുമായി മടങ്ങിയപ്പോള്‍ മാലിക്ക്(26), മിസ്ബാ ഉള്‍ഹക്ക്(16), അഫ്രീദി (ആറ്) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോര്‍.

നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന്‍ വെറ്റോറി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍നിര പരാജയപ്പെടുന്ന പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണ ന്യൂസിലന്‍ഡിന്‍റെ കാര്യം. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും മികവ് നില നിര്‍ത്തനായില്ല.

ലൂ വിന്‍സന്‍റും (28) ബ്രെന്‍ഡന്‍ മക്കുലവും(26), മദ്ധ്യനിരക്കാരന്‍ ടയ്‌ലറും (37) ഒഴികെ ആരുടെയും ബാറ്റിംഗ് മെച്ചമായില്ല. മക്മില്ലന്‍ (12) സ്റ്റയ്‌‌റിസ് (18) എന്നിവരും ശ്രദ്ധേയമായ സംഭാവന നല്‍കിയെങ്കിലും വാലറ്റം പാടെ തകര്‍ന്നു പോയി. പാക് ബൌളര്‍മാരില്‍ ഗുല്‍ മൂന്നും ആലം രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

കൂട്ടത്തില്‍ തകര്‍പ്പന്‍ ഫീല്‍ഡിംഗ് കൂടി പാകിസ്ഥാന്‍ പുറത്തെടുത്തപ്പോള്‍ കിവീസ് പരാജയത്തിലേക്കു കൂപ്പു കുത്തി. മൂന്നു റണ്ണൌട്ടുകളായിരുന്നു ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സില്‍ വന്നത്. 15 റണ്‍സ് നല്‍കി മൂന്നു വിക്കറ്റെടുത്ത ഉമര്‍ ഗുല്ലായിരുന്നു കളിയിലെ കേമന്‍.

കേപ് ടൌണ്‍:| WEBDUNIA|
സ്കോര്‍ബോര്‍ഡ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :