തിരുവനന്തപുരത്തെ നവരാത്രി സംഗീതോത്സവം

WEBDUNIA| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2009 (20:14 IST)
സവിശേഷതയാര്‍ന്ന സംഗീതോപാസന

തിരുവിതാംകൂറിന്‍റെ ആസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയതു മുതലാണ് കുതിരമാളികയിലെ സരസ്വതിക്ഷേത്രത്തിലെ ഉത്സവം തുടങ്ങിയത്. അന്നു ധര്‍മ്മരാജാവായിരുന്നു തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്.

എല്ലാ വര്‍ഷവും നവരാത്രിക്കാലത്ത് കന്യാകുമാരി ജില്ലയില്ലെ പത്മനാഭപുരം കൊട്ടാരത്തിലെ സരസ്വതിക്ഷേത്രത്തില്‍ ഉത്സവം നടക്കാറുണ്ട്. ഇന്നവിടം ചരിത്രസ്മാരകമാണ്. മാത്രമല്ല തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക് അവിടെ അധികാരവുമില്ല.

അതുകൊണ്ട് ഉത്സവവും സംഗീതോത്സവവും തിരുവനന്തപുരത്തേക്ക് മറ്റി. പഞ്ചലോഹത്തില്‍ തീര്‍ത്തതാണ് സരസ്വതിവിഗ്രഹം. നവരാത്രി ഉത്സവം നടക്കുമ്പോള്‍ ദേവിചൈതന്യം വാല്‍ക്കണ്ണാടിയിലേക്ക് ആവാഹിച്ച് പൂജകള്‍ നടത്തുന്നു.

വേളിമല കുമാരകോവിലിലെ വേലായുധപ്പെരുമാളെയും ശുചീന്ദ്രത്തില്‍നിന്ന് മുനൂറ്റിനങ്കയെയും വിഗ്രഹങ്ങള്‍ തിരുവനന്തപുരത്തെ ഉത്സവത്തിനായി ആനയിച്ചു കൊണ്ടുവരും. ഉത്സവം കഴിയുമ്പോള്‍ വിഗ്രഹങ്ങള്‍ അതത് ക്ഷേത്രത്തിലേക്ക് തിരിച്ചുകൊണ്ടുപോകും. അവിടെ നിന്ന് ദേവിയെ തിരുവനന്തപുരത്തേക്ക് നവരാത്രിക്കാലം തുടങ്ങുന്നതിനു തൊട്ടുമുമ്പ് എഴുന്നള്ളിച്ചു കൊണ്ട് വരാറുണ്ട്. ഈ നവരാത്രി വിഗ്രഹഘോഷയാത്ര ഇന്ന് സുപ്രധാനമായ സാംസ്‌ക്കാരിക പരിപാടിയായി മാറിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :