രണ്ടാം വിവാഹവാര്‍ഷികത്തിന്‍റെ ആഘോഷത്തിലാണ് ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. യൂറോപ്പിലാണ് ഇത്തവണത്തെ വാര്‍ഷികം ഇവര്‍ ആഘോഷമാക്കുന്നത്. നാളെയാണ് അഭിയുടെയും ആഷിന്‍റെയും വിവാഹ വാര്‍ഷികം.
ഒന്നാം വിവാഹ വാര്‍ഷികം ഇരുവരും ആഘോഷിച്ചിരുന്നില്ല. അമിതാഭ് ബച്ചന്‍റെ മാതാവ് തേജി ബച്ചന്‍റെ മരണത്തെ തുടര്‍ന്നാണ് ഒന്നാം വിവാഹവാര്‍ഷികം ആഘോഷമില്ലാതെ കടന്നു പോയത്. എന്നാല്‍ ഇത്തവണ ഒരു ഹോളിഡേ ടൂറിനാണ് അഭിയും ആഷും പദ്ധതിയിട്ടിരിക്കുന്നത്.
രണ്ടാം വിവാഹ വാര്‍ഷികത്തിന്‍റെ ആഘോഷം മണിരത്നത്തിന്‍റെ രാവണയുടെ ലൊക്കേഷനിലായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ചാലക്കുടി വനത്തില്‍ ഏപ്രില്‍ 20 മുതല്‍ ചില പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ മണി പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മണിരത്നം വിശ്രമത്തിലായതോടെ അപ്രതീക്ഷിതമായി കുറച്ച് ഒഴിവുദിനങ്ങള്‍ അഭിക്കും ആഷിനും ലഭിച്ചിരിക്കുകയാണ്.
WEBDUNIA|
Last Modified ഞായര്‍, 19 ഏപ്രില്‍ 2009 (12:05 IST)
ഒരു മാസത്തിന് ശേഷമേ രാവണയുടെ ജോലികള്‍ പുനരാരംഭിക്കൂ. എന്തായാലും വിവാഹവാര്‍ഷികം ഗംഭീരമാക്കാന്‍ അവസരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് അഭിഷേകും ഐശ്വര്യയും.