WEBDUNIA|
Last Modified വെള്ളി, 25 സെപ്റ്റംബര്‍ 2009 (19:33 IST)
കേരളത്തില്‍ നവരാത്രിക്കാലത്താണ് സരസ്വതീ പൂജ നടക്കാറ് എങ്കിലും സരസ്വതിവ്രതം അനുഷ്ഠിക്കുന്നത് കുംഭമാസത്തിലാണ്. സരസ്വതിവ്രതം അനുഷ്ഠിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണെന്നാണ് പണ്ഡിത മതം.
ഈ പൂജയും ഉപവാസവും മൂലം സര്‍വ്വ വിദ്യകളും സ്വായത്തമാക്കാനും പഠിച്ചതെല്ലാം ഓര്‍ക്കാനും സാധിക്കും. സരസ്വതിയുടെ മൂലമന്ത്രമായ ‘ശ്രീം ഹ്രീം സരസ്വതൈ സ്വാ:‘ എന്ന അഷ്ഠാര മൂലമന്ത്രം ജപിക്കണം.
കുംഭമാസത്തിലെ വെളുത്തപക്ഷ പഞ്ചമിനാളില്‍ മഹാസരസ്വതി പ്രീതിക്കുള്ള വ്രതം അനുഷ്ഠിക്കാം. രാവിലെ എഴുന്നേറ്റ് സരസ്വതിവന്ദനം നടത്തി കുളിക്കണം. ആരാധനയ്ക്കായി സ്വയംമംഗളകലശം തയ്യാറാക്കി വയ്ക്കണം.
കലശത്തില്‍ തെളിനീര് നിറച്ച് കലശമുഖത്ത് മാവിലകള്‍ നിരത്തി അതിനു മുകളില്‍ നാളികേരം വച്ച് വൃത്തിയും വെടിപ്പുമുള്ള സ്ഥലത്ത് അത് സ്ഥാപിക്കണം. നിലവിളക്ക് കൊളുത്തി ധ്യാനമഗ്നമായി ദേവിയെ മംഗള കലശത്തിലേക്ക് ആവാഹിക്കണം.