ന്യൂഡല്‍ഹി|
Harikrishnan|
Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (11:54 IST)
പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വിവാദവ്യവസായിയുമായ റോബര്‍ട്ട് വധേരയ്‌ക്കെതിരെയുള്ള ഭൂമിയിടപാട് ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം രാജസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് ബിജെപി.
ഇടപാടുകളെ കുറിച്ച് വെളിപ്പെടുത്താന്‍ വധേരയോ പ്രിയങ്കയോ സോണിയാ ഗാന്ധിയോ തയാറാകാത്തത് തന്നെ സംശയാസ്പദമാണെന്ന് ബിജെപി വക്താവ് നിര്‍മല സീതാരാമന്‍ പറഞ്ഞു. പല സംസ്ഥാനങ്ങളിലായി നടന്ന ഭൂമിയിടപാടുകള്‍
അന്വേഷിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍ അതിനവര്‍ തയാറാകില്ല.
അതേസമയം, രാജസ്ഥാന്‍ സര്‍ക്കാരിന് ഇതൊരു അഭിമാനപ്രശ്‌നമാണ്. സിബിഐയെ കൊണ്ടോ ക്രൈംബ്രാഞ്ചിനെ കൊണ്ടോ ആകും അന്വേഷിപ്പിക്കുക. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനാണ് കാത്തിരിക്കുന്നതെന്നും നിര്‍മല പറഞ്ഞു.