നരേന്ദ്ര മോഡിക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി. ഭര്‍ത്താവിനെയും കുടുംബത്തിനെയും ആരോപണങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന പ്രിയങ്കാ ഗാന്ധിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ജെയ്റ്റ്‌ലി ഇക്കാര്യം സൂചിപ്പിച്ചത്.
വ്യക്തിപരമായി പ്രിയങ്കാ ഗാന്ധിയുടെ പരാമര്‍ശത്തോട് യോജിക്കുന്നുവെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസ് മോഡിയെ വ്യക്തിപരമായി ആക്രമിക്കുകയാണ്. ഇതിനിടെയാണ് പ്രിയങ്കയുടെ പരാമര്‍ശം വന്നിരിക്കുന്നത്.
പ്രിയങ്കയുടെ വാക്കുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ കണക്കിലെടുക്കുമെന്നാണ് കരുതുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഇത്തരത്തില്‍ അപവാദങ്ങള്‍ പറഞ്ഞ് പരത്തുന്നത് അവസാനിപ്പിക്കണമെന്നും ജെയ്റ്റ്ലി ആവശ്യപ്പെട്ടു.