അധികാരം ഒരാളില്‍ കേന്ദ്രീകരിക്കുന്നത് അപകടം: പ്രിയങ്ക ഗാന്ധി

റായ്ബറേലി| WEBDUNIA|
PTI
അധികാരം ഒരാളില്‍ നിക്ഷിപ്തമാകുന്നത് അപകടകരമെന്ന് പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് പ്രചരണ ചടങ്ങില്‍ പറഞ്ഞു.

മോഡിയുടെ പേര് പരാമര്‍ശിക്കാതെയാണ് പ്രിയങ്കയുടെ പ്രസ്താവന. മതേതര രാജ്യം കെട്ടിപടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എന്നാല്‍ രാജ്യത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് ബിജെപിയുടേത്.

ബിജെപിയുടെ പ്രചരണം നടക്കുന്നത് മോഡിയെ കേന്ദ്രീകരിച്ചാണ്. ഒരാളില്‍ മാത്രം അധികാരം നിക്ഷിപ്തിമാകുന്നത് ശരിയല്ലെന്നും പ്രിയങ്ക പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :