ഹോങ്കോങ്ങില്‍ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യക്കാരെ മോചിപ്പിച്ചു
ഷെങ്ഷൂയി|
WEBDUNIA|
PTI
ഹോങ്കോങ്ങില്‍ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യക്കാരെ മൂന്നുദിവസത്തിനുശേഷം പൊലീസ് ഇടപെട്ട് മോചിപ്പിച്ചു. ഭൂമിയിടപാടിന് ഹോങ്കോങ്ങിലെത്തിയ മൂന്നുപേരെയാണ് തട്ടിക്കൊണ്ട് പോയത്.
ഭൂമിയിടപാടിന് ഹോങ്കോങ്ങിലെത്തിയ മൂന്നുപേരെയും ശനിയാഴ്ചയാണ് തെക്കനേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇടപാടിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമായിരുന്നു കാരണം. പിന്നീട് ഇവരെ ഷെങ്ഷൂയി ജില്ലയുടെ ഉള്‍പ്രദേശത്തുള്ള വീട്ടില്‍ ബന്ദികളാക്കി.
ഇന്ത്യയിലുള്ള കുടുംബാംഗങ്ങളെ ഫോണില്‍വിളിച്ച് ഇവരുടെ മോചനത്തിന് 25 ലക്ഷം ഡോളര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഹോങ്കോങ് പോലീസ് ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് മോചിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്.
തട്ടിക്കൊണ്ട് പോകല്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഹോങ്കോങ്ങിലും മറ്റൊരാളെ ഇന്ത്യയിലും അറസ്റ്റ് ചെയ്തു.