ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രാമീണ മുത്തശ്ശിയെന്ന്‌ നവാസ്‌ ഷെരീഫ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രാമീണ മുത്തശ്ശിയെന്ന്‌ പാകിസ്‌ഥാന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌. മന്‍മോഹന്‍ സിംഗ്‌ യു എന്‍ പൊതുസഭയില്‍ പാകിസ്‌ഥാനെതിരെ പരാതി പറയുന്ന ശൈലി കണ്ടപ്പോള്‍ ഒരു ഗ്രാമീണ മുത്തശ്ശി പരാതിപ്പെടുന്നതുപോലെയാണ്‌ തോന്നിയതെന്ന്‌ നവാസ്‌ ഷെരീഫ്‌ അഭിപ്രായപ്പെട്ടത്‌ വിവാദമാവുന്നു.

മാധ്യമപ്രവര്‍ത്തകരുമായുളള സൗഹൃദ സംഭാഷണത്തിലാണ്‌ നവാസ്‌ ഷെരീഫ്‌ മന്‍മോഹന്‍ സിംഗിനെതിരെ തമാശരൂപേണയുളള അഭിപ്രായപ്രകടനം നടത്തിയത്‌. പാകിസ്‌താനിലെ ജിയോ ടിവി പ്രതിനിധി ഹമിദ്‌ മിര്‍ ആണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. നവാസ്‌ ഷെരീഫ്‌ പറഞ്ഞത്‌ തമാശയായിരുന്നെന്ന്‌ ഹമീദ്‌ പിന്നീട്‌ പറഞ്ഞു. ഇരു പ്രധാനമന്ത്രിമാരും തമ്മിലുളള കൂടിക്കാഴ്‌ചയ്‌ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴാണ്‌ നവാസ്‌ ഷെരീഫിന്റെ പരിഹാസം.

മേഖലയില്‍ അതിര്‍ത്തികടന്നുളള ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം പാകിസ്‌താനാണെന്നും ഭീകരതക്കെതിരെ കടുത്ത നിലപാട്‌ സ്വീകരിക്കും എന്നുമായിരുന്നു മന്‍മോഹന്‍ സിംഗ്‌ യു എന്‍ പൊതുസഭയില്‍ പറഞ്ഞത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :