കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം: മന്‍‌മോഹന്‍ സിംഗ്

ന്യൂയോര്‍ക്ക് | WEBDUNIA|
PRO
PRO
കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് യുഎന്‍ പൊതുസഭയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കാശീമീരില്‍ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറല്ല. പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ് ഇന്ത്യയ്ക്ക് ഏറ്റവും അധികം ആശങ്ക ഉണ്ടാക്കുന്നതെന്നും ഭീകരവാദം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. മന്‍മോഹന്‍ സിംഗ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും.

കാശ്മീരിലെ ജനതയ്ക്ക് സ്വയംഭരണാവകാശം നല്‍കണമെന്ന് പാകിസ്ഥാന്‍ പ്രധാനുമന്ത്രി നവാസ് ഷെരീഫിന്റെ അഭിപ്രായ പ്രകടനത്തിനുള്ള മറുപടിയായിരുന്നു ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ മന്‍മോഹന്‍ സിംഗ് നടത്തിയ പ്രസംഗം. കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിള്ളലേല്‍ക്കുന്ന ഒരു വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. സിറിയയിലെ രാസായുധ നിര്‍മാര്‍ജനത്തിന് മന്‍മോഹന്‍ സിംഗ് പിന്തുണ പ്രഖ്യാപിച്ചു.

ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം പാക്കിസ്ഥാനാണെന്നു പറഞ്ഞ മന്‍മോഹന്‍ സിംഗ് അവിടെ പ്രവര്‍ത്തിക്കുന്ന ഭീകരവാദക്യാമ്പുകള്‍ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടു. സിംല കരാറിന്റെ അടിസ്ഥാനത്തില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പ്രതിജ്ഞാബത്തമാണെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.

ഭീകരവാദം തടയുന്നതിന് രാജ്യാന്തരമായി അഭിപ്രായ ഐക്യം വേണമെന്ന് പറഞ്ഞ പ്രധാനമന്ത്രി കൂടുതല്‍ വികസ്വര രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തി യു.എന്‍ രക്ഷാസമിതി വിപുലീകരിക്കണമെന്നും ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :