ഹെലികോപ്‌ടര്‍ ഇടപാട്: ത്യാഗിയെ കുടുക്കിയത് കത്ത്!

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
വിവാദ ഹെലികോപ്‌ടര്‍ ഇടപാട് കേസില്‍ മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിയ്ക്കെതിരെ നിര്‍ണ്ണായക തെളിവായത് അദ്ദേഹം 2005ല്‍ അയച്ച ഒരു കത്താണെന്ന് വിവരം. ഹെലികോപ്ടറുകള്‍ പറക്കുന്നതിന്റെ ഉയരപരിധി 18,000 അടിയില്‍ നിന്ന് 15,000 അടി ആക്കി കുറക്കാന്‍ അനുവദിച്ചുകൊണ്ടുള്ള കത്തായിരുന്നു ഇത്. എഫ് ഐ ആറില്‍ ഈ കത്ത് തെളിവായി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്.

ത്യാഗിയടക്കം 12 പേര്‍ക്കെതിരെയാണ് സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഞ്ചന, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ത്യാഗിയ്ക്ക് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. ത്യാഗിയുടെ ബന്ധുക്കളായ ജൂലി, ദോക്സ, സഞ്ജീവ് എന്നിവര്‍ക്കെതിരെയും കേസുണ്ട്.

ഹെലികോപ്ടര്‍ നിര്‍മ്മാണ സ്ഥാപനമായ ആഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്, ഇവരുടെ മാതൃസ്ഥാപനമായ ഇറ്റലിയിലെ ഫിന്‍ മെക്കാനിക്ക, ഇന്ത്യയില്‍ നിന്ന് എയ്‌റോമെട്രിക്സ്, ഐഡിഎസ് ഇന്‍ഫോടെക്, എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :