ഹെലികോപ്ടര്‍ ഇടപാട്: പ്രാഥമിക അന്വേഷണത്തില്‍ ത്യാഗിക്കെതിരേ പരാമര്‍ശം

ന്യൂദല്‍ഹി: | WEBDUNIA|
PRO
PRO
ഹെലികോപ്ടര്‍ ഇടപാട് അഴിമതിക്കേസില്‍ സി ബി ഐയുടെ പ്രാഥമിക അന്വേഷണത്തില്‍ മുന്‍ വ്യോമസേന മേധാവി എസ് പി ത്യാഗിക്കെതിരേയും പരാമര്‍ശം. ത്യാഗിയുടെ ബന്ധുക്കളായ ജൂലി ത്യാഗി, ദോസ്ക ത്യാഗി എന്നിവരെ കുറിച്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

കോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാര്‍ കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് നിരവധി രേഖകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണം നടത്തി വെള്ളിയാഴ്ച ഇറ്റലിയില്‍നിന്നു മടങ്ങിയ സംഘം അറിയിച്ചു. ഇടനിലക്കാര്‍ കൈക്കൂലി നല്‍കിയെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇറ്റലിയില്‍നിന്നു ലഭിച്ചിട്ടുള്ളത്.

കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഇടപാടുമായി ബന്ധമുള്ള മറ്റു പേരുകളും പുറത്താകുമെന്നും സി ബി ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഹെലികോപ്ടര്‍ ഇടപാട് നടത്തിയ അഗസ്റ്റ വെസ്റ്റ്ലന്‍്റ് കമ്പനിയുടെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്ക അധികൃതരേയും സി ബി ഐ സംഘം കണ്ടിരുന്നു. ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച് ഫിന്‍മെക്കാനിക്ക നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാനും സി ബി ഐ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറ്റലിയിലെ പൊതുതെരഞ്ഞെടുപ്പ് പുര്‍ത്തിയാകുന്ന മുറക്ക് അന്വേഷണത്തില്‍ കൂടുതല്‍ സഹകരിക്കാമെന്ന് ചര്‍ച്ചയില്‍ ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കേസില്‍ ഇറ്റലിയില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയായില്ലെന്നും തെളിവ് നശിപ്പിക്കാതിരിക്കാനാണ് ഫിന്‍മെക്കാനിക്ക മേധാവിയായ ഗിയുസിപ്പി ഓര്‍സിയെ അറസ്റ്റ് ചെയ്തതെന്നും ഇറ്റാലിയന്‍ അധികൃതര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :