ഹജ് നയത്തിന് അംഗീകാരം: സബ്സിഡി ഒഴിവാക്കണമെന്ന് സുപ്രീംകോടതി

ന്യുഡല്‍ഹി: | WEBDUNIA|
PRO
PRO
കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ് നയത്തിന് സുപ്രീം കോടതി ഭേദഗതിയോടെ അംഗീകാരം നല്‍കി. ഹജ് സബ്‌സിഡി ഘട്ടംഘട്ടമായി കുറയ്ക്കണമെന്ന് നിര്‍ദേശിച്ച കോടതി പത്തു വര്‍ഷത്തിനുള്ളില്‍ സബ്‌സിഡി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ജസ്റ്റീസ് അഫ്താബ് ആലം, ജസ്റ്റീസ് രഞ്ജനാ ദേശായ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പുതിയ ഹജ് നയം ഒരു കോടതിയിലും അഞ്ച് വര്‍ഷത്തേക്ക് ചോദ്യം ചെയ്യരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സ്വകാര്യ ഹജ് നയം ചുരുങ്ങിയത് അഞ്ചു വര്‍ഷതേത്ക്കായിരിക്കണമെന്ന് അമിക്കസ് ക്യുറി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ക്ക് ദീര്‍ഘകാലത്തെ താമസത്തിനുള്ള സൗകര്യം സൗദിയില്‍ ഒരുക്കണം. സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ കേന്ദ്രസര്‍ക്കാരുമായി ധാരണയ്ക്കും കോടതി അംഗീകാരം നല്‍കി. ഹജ് കമ്മിറ്റിക്കു കീഴില്‍ ഒരു തവണ തീര്‍ഥാടനം ചെയ്താല്‍ മതിയെന്നും വീണ്ടും പോകേണ്ടവര്‍ക്ക് സ്വന്തം നിലയില്‍ പോകാമെന്നും കോടതി അറിയിച്ചു. സര്‍ക്കാരിന്റെ ഈ നിലപാട് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞയാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :