നാവികര്‍ക്ക് വധശിക്ഷ വിധിക്കില്ലെന്ന് ഇന്ത്യയുടെ ഉറപ്പ്

ന്യുഡല്‍ഹി| WEBDUNIA|
PTI
PTI
കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ ഇറ്റലി തിരിച്ചയക്കാന്‍ തീരുമാനിച്ചത് ഇന്ത്യ നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍. കേസില്‍ മാസിമിലൈനോ ലാത്തോര്‍, സാല്‍വത്തോര്‍ ഗിറോണ്‍ എന്നീ നാവികര്‍ക്ക് വധശിക്ഷ വിധിക്കില്ലെന്ന് ഇന്ത്യ ഉറപ്പുനല്‍കിയിട്ടുണ്ട്. വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആണ് പാര്‍ലമെന്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മാത്രമല്ല, കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമല്ലെന്നും ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി. നാവികരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാമെന്ന് ഇന്ത്യ ഇറ്റലിക്ക് ഉറപ്പ് നല്‍കിയിട്ടുമുണ്ട്.

വോട്ടു ചെയ്യാനായി സുപ്രീംകോടതിയുടെ അനുമതിയോടെ ഇറ്റാലിയിലേക്ക് പോയ നാവികര്‍ തിരിച്ചെത്തില്ലെന്ന വിവരം നയതന്ത്രതലത്തില്‍ തന്നെ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്താന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് അവരെ തിരിച്ചയക്കാന്‍ ഇറ്റലി തീരുമാനമെടുത്തത്.

രാജ്യാന്തര തലത്തില്‍ ഇന്ത്യ നടത്തിയ സമ്മര്‍ദ്ദങ്ങളും ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ കര്‍ശനമായ മുന്നറിയിപ്പും മൂലമാണ് ഇറ്റലി കീഴടങ്ങാന്‍ തയ്യാറായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :