സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഹൈക്കമാന്‍ഡിന്റെ പരിഗണനയിലെന്ന് മുകുള്‍ വാസ്‌നിക്
തിരുവനന്തപുരം:|
WEBDUNIA|
PRO
PRO
മന്ത്രിസഭാ പുനഃസംഘടന ഹൈക്കമാന്‍ഡിന്റെ പരിഗണനയിലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. മാധ്യമങ്ങളുമായി ഇക്കാര്യം പങ്കുവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ സംയുക്തയോഗത്തിനു ശേഷമായിരുന്നു മുകുള്‍ വാസ്നിക് ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ ചാണ്ടിയുമായും മുകുള്‍ വാസ്‌നിക് പ്രത്യേകം ചര്‍ച്ചകള്‍ നടത്തും. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമല്ല. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ത്തെങ്കിലും പാര്‍ട്ടിയിലുയരുന്ന വിമര്‍ശനങ്ങള്‍ മറികടക്കുക അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍