തമിഴ്നാട്ടില്‍ ആറ് രാജ്യസഭാ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്

ചെന്നൈ| WEBDUNIA| Last Modified വ്യാഴം, 27 ജൂണ്‍ 2013 (12:29 IST)
PRO
PRO
തമിഴ്‌നാട്ടില്‍ നിന്ന് ഒഴിവ് വരുന്ന ആറ് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സിപിഐയുടെ ഡി രാജയും ഡി‌എംകെയുടെ കനിമൊഴിയും ഡി‌എംഡികെയുടെ ഇളങ്കോവനുമാണ് പ്രമുഖര്‍.

സിപിഐയ്ക്ക് ജയലളിതയുടെ പിന്തുണയുണ്ട്. അവശേഷിക്കുന്ന ഒരു സീറ്റിനായിട്ടാണ് ഡിഎംകെയുടെ കനിമൊഴിയും ഡിഎംഡികെയുടെ ഇളങ്കോവനും മത്സരിക്കുന്നത്. കനിമൊഴിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയുണ്ട്.

എഐഎഡിഎംകെയുടെ നാല് സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്. ഒമ്പതു മണിയോടെ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാലോടെ സമാപിക്കും. ഏഴു മണിയോടു കൂടി തെരഞ്ഞെടുപ്പ് ഫലം അറിയാം.

പതിനേഴ് വര്‍ഷത്തിനു ശേഷമാണ് തമിഴ്‌നാട്ടില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :