രാഷ്ട്രീയ പാര്‍ട്ടികള്‍ പേര് വെളിപ്പെടുത്താത്ത ഉറവിടങ്ങളില്‍ നിന്ന് സംഭാവന കൈപ്പറ്റരുത്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി| WEBDUNIA|
WD
പേര് വെളിപ്പെടുത്താത്ത ഉറവിടങ്ങളില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ സംഭാവനകള്‍ സ്വീകരിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയപാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമാകുന്നതിന് വേണ്ടിയാണ് പേര് വെളിപ്പെടുത്താത്ത ഉറവിടങ്ങളില്‍ നിന്ന് പണം സ്വീകരിക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. 2000 രൂപക്ക് മുകളിലുള്ള സംഭാവനകള്‍ നല്‍കുന്നവരുടെ പേരുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വെളിപ്പെടുത്തണമെന്നും ഇതിന് കൃത്യമായ രസീതുകള്‍ സൂക്ഷിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി സ്ഥാനാര്‍ത്ഥികള്‍ പ്രത്യേക അക്കൗണ്ട് തുറക്കണമെന്ന നിര്‍ദ്ദേശവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കുന്ന പണത്തിന്റെ 50 ശതമാനം സ്ഥാനാര്‍ത്ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :