സ്‌മൃതി ഇറാനി ടി വി മെറ്റീരിയല്‍; ശശി തരൂരിന്റെ പ്രസ്താവന വിവാദത്തില്‍

വീണ്ടും വിവാദം പ്രസ്താവനയുമായി എം പി ശശിതരൂര്‍. ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത്‌ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയെയാണ്‌. ടി വി മെറ്റീരിയലായ സ്‌മൃതി ഇറാനി കേന്ദ്രമന്ത്രിയായിരിക്കാന്‍ പറ്റിയ ആളല്ലെന്നായിരുന്നു ശശി തരൂരിന്റെ പ്രസ്‌താവന. നേരത്തേ കനയ്യാകുമാറി

ന്യുഡല്‍ഹി, ശശിതരൂര്, സ്‌മൃതി ഇറാനി Newdelhi, Sashi tharoor, Smrithi Irani
ന്യുഡല്‍ഹി| rahul balan| Last Modified ഞായര്‍, 27 മാര്‍ച്ച് 2016 (11:16 IST)
വീണ്ടും വിവാദം പ്രസ്താവനയുമായി എം പി ശശിതരൂര്‍. ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത്‌ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയെയാണ്‌. ടി വി മെറ്റീരിയലായ സ്‌മൃതി ഇറാനി കേന്ദ്രമന്ത്രിയായിരിക്കാന്‍ പറ്റിയ ആളല്ലെന്നായിരുന്നു ശശി തരൂരിന്റെ പ്രസ്‌താവന.
നേരത്തേ കനയ്യാകുമാറിനെ ഭഗത്‌ സിംഗിനോട്‌ ഉപമിച്ചതിന്‌ തരൂരിനെതിരേ കോണ്‍ഗ്രസില്‍ നിന്നുതന്നെ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. ബി ജെ പി വിഷയത്തിനെതിരെ ശക്തമായ ഭാഷയിലായിരുന്നു പ്രതികരിച്ചത്.

ബ്രിട്ടീഷ്‌ സര്‍ക്കാര്‍ നെഹ്‌റു, മഹാത്മാഗാന്ധി, ബാലഗംഗാധര തിലകന്‍, ആനിബസന്റ്‌ എന്നിവര്‍ക്കെതിരേയും രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നെന്നും ഭഗത്‌ സിംഗ്‌ അക്കാലത്തെ കനയ്യാകുമാര്‍ ആയിരുന്നെന്നുമായിരുന്നു ശശിതരൂര്‍ പറഞ്ഞത്‌. അതേസമയം പ്രസ്താവനയിലൂടെ തരൂര്‍ ഭഗത്‌ സിംഗിനെ അപമാനിച്ചുവെന്ന് ബി ജെ പിയുടെ ആരോപിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :