ന്യുഡല്‍ഹി|
Sajith|
Last Modified വ്യാഴം, 7 ജനുവരി 2016 (12:14 IST)
കഴിഞ്ഞവര്‍ഷം, ഇന്ത്യയിലെ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയായി ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ തെരഞ്ഞെടുക്കപ്പെട്ടതായി സര്‍വ്വേ റിപ്പോര്‍ട്ട്. ഗുഞ്ജ് ഇന്ത്യ ഇന്‍ഡക്സിലാണ് ഈ റിപ്പോര്‍ട്ട്.
സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്ന ജനങ്ങളുടെ അഭിപ്രായം അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വേ നടത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മോശമായ വാക്കുകള്‍ ഉപയോഗിച്ചതും വെറുപ്പു പ്രകടിപ്പിച്ചതും കെജ്‌രിവാളിനെതിരെ ആയിരുന്നു.
ആദ്യ പത്തു സ്ഥാനങ്ങളില്‍ രാഷ്‌ട്രീയക്കാര്‍ കൂടുതലായുള്ള ഈ സര്‍വ്വേയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടാം സ്ഥാനത്തും ബോളിവുഡ് താരം ആമിര്‍ ഖാന്‍ മൂന്നാം സ്ഥാനത്തും ഉണ്ട്.
ഗൂഗിള്‍ സെര്‍ച്ച്, ട്വിറ്റര്‍, ഫേസ്ബുക്ക്, യൂ ട്യൂബ്, വാര്‍ത്താ വെബ്‌സൈറ്റുകള്‍ എന്നിവിടങ്ങളിലെ അഭിപ്രായ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മാധ്യമ പ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ, ബോളിവുഡ് താരം ഷാരുഖ് ഖാന്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവ് ഹാര്‍ദിക് പട്ടേല്‍, ഗായകന്‍ യൊ യൊ ഹണീസിംഗ് എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടം പിടിച്ച പ്രമുഖര്‍.