ദാരിദ്ര്യത്തെ ഇല്ലാതാക്കുകയും സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് ബി ജെ പിയുടെ രാജ്യസ്നേഹം: വെങ്കയ്യ നായിഡു

ദാരിദ്ര്യത്തെ ഇല്ലാതാക്കുകയും സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ബി ജെ പിയെ സംബന്ധിച്ചിടത്തോളം ദേശസ്നേഹമെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പാവപ്പെട്ടവരുടെ ഉയർച്ചയ്ക്ക് കൂടുതൽ ഫണ്ടുകൾ അനുവദിക്കുന്നതാണ് ദേശസ്നേഹമെന്നും നായിഡു പറഞ്

വിജയവാഡ, ബി ജെ പി, വെങ്കയ്യ നായിഡ Vijayavada, BJP, Venkaya Nayidu
വിജയവാഡ| rahul balan| Last Modified ഞായര്‍, 27 മാര്‍ച്ച് 2016 (10:56 IST)
ദാരിദ്ര്യത്തെ ഇല്ലാതാക്കുകയും സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ബി ജെ പിയെ സംബന്ധിച്ചിടത്തോളം ദേശസ്നേഹമെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പാവപ്പെട്ടവരുടെ ഉയർച്ചയ്ക്ക് കൂടുതൽ ഫണ്ടുകൾ അനുവദിക്കുന്നതാണ് ദേശസ്നേഹമെന്നും നായിഡു പറഞ്ഞു.

ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും സിഖും മറ്റു പിന്നോക്ക വിഭാഗങ്ങളും ഉൾപ്പെടുന്നതാണ് നമ്മുടെ രാജ്യം. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാൻ ആരെയും ബി ജെ പി നിർബന്ധിക്കില്ല. എന്നാല്‍ അത് വിളിക്കില്ല എന്ന് പറയുന്നവര്‍ രാജ്യദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടല്ല മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ. അത് രാജ്യത്തെ മൊത്തം ജനങ്ങളെ ലക്ഷ്യം വച്ചാണ്. പാവപ്പെട്ടവർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനു ധനസഹായം നൽകാനായി സർക്കാർ മുദ്ര ബാങ്കുകൾ സ്ഥാപിച്ചു. ബി ജെ പി ഇങ്ങനെയാണ് ദേശസ്നേഹം കാണിക്കുകയെന്നും വെങ്കയ്യ നായിഡു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :