കോൺഗ്രസും സി പി എമ്മും തമ്മിൽ ബംഗാളിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മലയാളികൾ തിരിച്ചറിയണം: മമത ബാനർജി

അടുത്തവർഷം വീണ്ടും രാജ്യസഭയിലെത്താനാണ് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ബംഗാളിൽ കോണ്‍ഗ്രസുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

ജംഗൽമഹൽ, സി പി എം, കോൺഗ്രസ്സ്, മമത ബാനർജി, സീതാറാം യച്ചൂരി jangal mahal, CPM, congress, mamatha banarji, seetharam yechuri
ജംഗൽമഹൽ| സജിത്ത്| Last Modified ഞായര്‍, 27 മാര്‍ച്ച് 2016 (11:09 IST)
അടുത്തവർഷം വീണ്ടും രാജ്യസഭയിലെത്താനാണ് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ബംഗാളിൽ കോണ്‍ഗ്രസുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ജംഗൽമഹലിൽ നടന്ന ഒരു പൊതു റാലിക്കിടെയാണ് മനോരമ ന്യൂസിന്റെ ചോദ്യത്തിന് മമത പ്രതികരിച്ചത്.

കോൺഗ്രസും സി പി എമ്മും തമ്മിൽ ബംഗാളിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മലയാളികൾ തിരിച്ചറിയണമെന്നും മമത പറഞ്ഞു. അടുത്ത വർഷം കാലാവധി തീരുമ്പോൾ കോണ്‍ഗ്രസിന്റെ പിന്തുണയോടെ രാജ്യസഭയിലെത്താനാണ് സീതാറാം യച്ചൂരി ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.

ബംഗാളിൽ ഒന്നിച്ചുനിൽക്കുകയും കേരളത്തിൽ കോൺഗ്രസുമായി പോരടിക്കുകയും
ചെയ്യുന്നതിനെക്കുറിച്ചാണ് തിരഞ്ഞെടുപ്പു റാലികളിൽ സി പി എമ്മിനെ കടന്നാക്രമിക്കാനുള്ള ഏറ്റവും വലിയ ആയുധമായി മമത ഉപയോഗിക്കുന്നത്.
ഈ രണ്ടുപാർട്ടികളുടെയും നിലപാടുകൾ സത്യസന്ധമല്ലെന്നും അവിശുദ്ധ കൂട്ടുകെട്ടാണ് ഈ പാർട്ടികൾ തമ്മിലുള്ളതെന്നും മമത ആരോപിച്ചു. ഈ രണ്ടുപാർട്ടികളുടെയും കൂട്ടുകെട്ടിൽ ഇരുപാർട്ടികളിലെയും അണികൾക്കിടയിലും പലതരത്തിലുള്ള എതിർപ്പുമുണ്ട്. ഇത്തരത്തിൽ എതിർപ്പുള്ള അണികളുടെ വോട്ടുകൾ നേടിയെടുക്കുക എന്നതാണ് മമതയുടെ ലക്ഷ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :